കൊച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കൊക്കയിലേക്കു മറിഞ്ഞ് ആറു മാസം പ്രായമുള്ള കുഞ്ഞടക്കം പന്ത്രണ്ടു പേര്‍ക്ക് പരുക്ക്

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ കാറുകള്‍ തമ്മിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് ആറു മാസം പ്രായമുള്ള കുഞ്ഞടക്കം പന്ത്രണ്ടു പേര്‍ക്ക് പരുക്ക്. ഇന്നലെ വൈകിട്ട് ആറുമണിയോടെ നേര്യമംഗലം വനമേഖലയിലെ അഞ്ചാംമൈലിനു സമീപത്താണ് അപകടം നടന്നത്. മൂന്നാര്‍ സന്ദര്‍ശിച്ചു മടങ്ങിയ കണ്ണൂര്‍ സ്വദേശികളും കോതമംഗലം സ്വദേശികളും സഞ്ചരിച്ച മാരുതി ഡിസയര്‍, മാരുതി സ്വിഫ്റ്റ് കാറുകളാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ കണ്ണൂര്‍ പുന്നക്കവളപ്പില്‍ സമീറാസ് ഹൗസില്‍ സമീറ (40), സഹോദരി മുഫീദ (22), ആറുമാസം പ്രായമുള്ള ഇസുവ, മൊഹ്‌സിന്‍ (15), മിശാബ് (10), മുഹമ്മദ്കുട്ടി (60), കോതമംഗലം, മൂവാറ്റുപുഴ സ്വദേശികളും ബന്ധുക്കളുമായ ചാലില്‍ പുത്തന്‍പുരയില്‍ വല്‍സ, ചന്ദ്രിക, വിമല, വിക്‌നേശ്, സുനിത, എബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അടിമാലിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ആറുവയസുകാരിയെ കോലഞ്ചേരിയിലേക്കു കൊണ്ടുപോയി.
അപകടസമയത്ത് സ്ഥലത്ത് മഴപെയ്തിരുന്നതിനാല്‍ മുന്‍പില്‍ പോയ വാഹനം റോഡില്‍ നിന്നും തെന്നിയിറങ്ങിയതോടെ ബ്രേക്കിട്ടു. ഇതോടെ പിന്നില്‍ വന്നകാര്‍ കൂട്ടിയിടിച്ച് ഫില്ലിംങ് സൈഡിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. അന്‍പത് അടിയോളം താഴ്ചയില്‍ രണ്ടുകാറുകളും മുകളിലായി പതിക്കുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി വാഹനങ്ങളുടെ ഗ്ലാസ് തകര്‍ത്താണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha