സീറ്റ് നല്‍കാമെന്ന് മോഹിപ്പിച്ച് അവസാന നിമിഷം കൈവിട്ടവര്‍ പ്രതികാരത്തിലേക്ക്... സിദ്ധിഖ് ഇടത്തേക്ക്? ജോണിക്ക് ഇടത് പിന്തുണ?

സീറ്റ് നല്‍കാമെന്ന് മോഹിപ്പിച്ച് അവസാന നിമിഷം കൈവിട്ടവര്‍ പ്രതികാരത്തിലേക്ക് കടക്കുകയാണ്. ഇതില്‍ ഏറെ അപമാനിതനായത് നടന്‍ സിദ്ദിഖാണ്. സിദ്ദിഖ് സ്ഥാനാര്‍ത്ഥിയാകുമെന്ന് എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയും വന്നു. വലിയ ചര്‍ച്ചയുമായി. എന്നാല്‍ അവസാന നിമിഷം കൈയ്യൊഴിഞ്ഞു. അതിനുള്ള മധുര പ്രതികാരമാണ് ഇത്.
സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പറഞ്ഞ ശേഷം കോണ്‍ഗ്രസ് തഴഞ്ഞ സിദ്ദിഖിനെ ഇടതുമുന്നണിക്കുവേണ്ടി പ്രചരണത്തിനിറക്കാനും സി പി എം നേതൃത്വം ആലോചിക്കുന്നു. സിദ്ദിഖിനെ രംഗത്തിറക്കാന്‍ കൈരളിചാനലിന്റെ മേധാവിയായ മമ്മൂട്ടിയെ സി പി എം കൈയ്യിലെടുക്കും. സിദ്ദിഖ് അനുകൂല നിലപാട് അറിയിക്കുമെന്നാണ് അറിയുന്നത്.
സിദ്ദിഖിനെ വെട്ടിയത് സുധീരനാണ്. ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂറാണ് സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരാതിയുമായി സുധീരനെ സമീപിച്ചത്. പാര്‍ട്ടിക്ക് വേണ്ടി വെള്ളം കോരുകയും വിറകുവെട്ടുകയും ചെയ്യുന്ന പ്രവര്‍ത്തകരുള്ളപ്പോള്‍ ഒരു സിനിമാതാരത്തെ കെട്ടിയിറക്കുന്നത് എന്തിനാണെന്നാണ്് ഷുക്കൂര്‍ സുധീരനോട് ചോദിച്ചത്.
അതേസമയം ജോണി നെല്ലൂരിനെ അങ്കമാലിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിയില്‍ ആലോചന. ജനതാദളിനാണ് അങ്കമാലി സീറ്റ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ജോണിനെല്ലൂരിന് സീറ്റ് നല്‍കാന്‍ ഇടതുമുന്നണി നേതൃത്വം ജനതാദളിനോട് ആവശ്യപ്പെട്ടേക്കും. ഇല്ലെങ്കില്‍ വിമതനായി മത്സരിക്കാന്‍ സാധ്യതയുള്ള ജോണിയെ ഇടതുമുന്നണി പിന്തുണയ്ക്കും. ജോസ് തെറ്റയിലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ജനതാദള്‍ തീരുമാനിച്ചുകഴിഞ്ഞു.
ജോണിനെല്ലൂര്‍ വിമതസ്ഥാനാര്‍ത്ഥി ആകുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. അനൂപ് ജേക്കബാണ് അദ്ദേഹത്തെ തഴഞ്ഞത്. കേരളകോണ്‍ഗ്രസ് ജേക്കബ് ശക്തമായി വാദിച്ചിരുന്നെങ്കില്‍ അങ്കമാലി സീറ്റ് അദ്ദേഹത്തിനു നല്‍കുമായിരുന്നു. തുടര്‍ഭരണം വന്നാല്‍ ജോണിനെല്ലൂര്‍ മന്ത്രിയാകാന്‍ ശ്രമിക്കുമെന്ന ഭയം കാരണമാണ് അനൂപ് അദ്ദേഹത്തെ ഒഴിവാക്കിയത്. അനൂപിന്റെ പേരില്‍ നിരവധി വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. ജോണി നെല്ലൂര്‍ മന്ത്രിയാകണമെന്ന് വാശിപിടിച്ചാല്‍ കുഴയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha