ദില്‍ഷാനയ്ക്ക് മനംമാറ്റം: മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ സമ്മതമാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു

കോഴിക്കോട് പത്തോളി കാവുംവട്ടം സ്വദേശിനിയായ ദില്‍ഷാന കഴിഞ്ഞ മാസം 20 നാണ് വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സഹപാഠിയായ കാമുകനൊപ്പം ഇറങ്ങിപ്പോയത്. ദില്‍ഷാനയ്ക്ക് ഒടുവില്‍ എന്തായാലും മനംമാറ്റവും സംഭവിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ സമ്മതമാണെന്ന് പെണ്‍കുട്ടി ഹൈക്കോടതിയില്‍ അറിയിച്ചു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം ഒരാഴ്ച രക്ഷിതാക്കള്‍ക്കൊപ്പം വീട്ടില്‍ പോകാന്‍ പെണ്‍കുട്ടിയെ കോടതി അനുവദിച്ചു. ഒരാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും. അപ്പോള്‍ ദില്‍ഷാനയുടെ നിലപാടകും ഇനി നര്‍ണ്ണായകം.
ഒരു മണിക്കൂര്‍ രക്ഷിതാക്കള്‍ക്കൊപ്പം കൗണ്‍സിലിങിന് ശേഷം ജഡ്ജിയുടെ മുന്നില്‍ ഹാജരായപ്പോഴാണ് പെണ്‍കുട്ടി തന്റെ തീരുമാനം കോടതിയെ അറിയിച്ചത്. വിവാഹ വേഷത്തില്‍ പെണ്‍കുട്ടി കാമുകനും സംഘത്തിനൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനൊപ്പം പോയതെന്ന് പെണ്‍കുട്ടി അറിയിച്ചേതാടെ ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്.
നാട്ടുകാരുടെ സഹായത്താലാണ് ദില്‍ഷാനയുടെ വിവാഹത്തിന് വേദി ഒരുങ്ങിയത്. എന്നാല്‍ എല്ലാം മനസ്സിലൊതുക്കി നവവധുവായ ദില്‍ഷാന അവസാന നിമിഷം എല്ലാവരേയും ഞെട്ടിച്ചു. വരനും കുടുംബവും വിവാഹ പന്തലില്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്ബ് വധു കാമുകനൊപ്പം സ്ഥലംവിട്ടു. എല്ലാം സിനിമ സ്‌റ്റൈലിലായിരുന്നു. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്താണ് ഈ സംഭവങ്ങള്‍ നടന്നത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ആഭരണങ്ങളും മറ്റും വാങ്ങി നല്‍കിയത് നാട്ടുകാരുടെ കൂട്ടായ്മയാണ്. വധുവിന്റെ സുഹൃത്തുക്കള്‍ എന്ന് പരിചയപ്പെടുത്തി വിവാഹത്തിന് എത്തിയ കാമുകന്റെ സുഹൃത്തുക്കളാണ് ഒളിച്ചോട്ടത്തിന് വഴിയൊരുക്കിയത്. വീട് വിടുമ്‌ബോള്‍ വിവാഹത്തിന് സൂക്ഷിച്ചിരുന്ന സ്വര്‍ണവും മറ്റും ഒപ്പം കൂട്ടാനും വധു മറന്നില്ല. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പലതരം ചര്‍ച്ചകളുമെത്തി. അതെല്ലാം വീട്ടുകാരുടെ വേദനയ്ക്ക് ഒപ്പിച്ചായിരുന്നു. അതുകൊണ്ട് തന്നെ പെണ്‍കുട്ടി വിശദീകരണവുമായെത്തുന്നു.
എന്നാല്‍, വീട്ടുകാര്‍ തടങ്കലില്‍ വച്ചതു കൊണ്ടാണ് താന്‍ കല്യാണദിവസം തന്നെ തെരഞ്ഞെടുത്തതെന്ന് പെണ്‍കുട്ടി പറയുന്നു. കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാര്‍ പൂട്ടിയിട്ടതു കൊണ്ടാണ് വിവാഹത്തിനു തൊട്ടുമുമ്ബ് വീടുവിടേണ്ടി വന്നത്. സുഹൃത്തുക്കളാണ് തന്നെ സഹായിച്ചത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും പെണ്‍കുട്ടി മജിസ്‌ട്രേറ്റിനോടു പറഞ്ഞു. പയ്യോളി സ്‌റ്റേഷനില്‍ ഹാജരായ ഇരുവരെയും കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് ഇരുവരോടും കാര്യങ്ങള്‍ ചോദിച്ചിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്. കോടതി ഇരുവരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കോടതി ഇരുവരെയും ഒന്നിച്ചു ജീവിക്കാന്‍ അനുവദിച്ചു. സ്വര്‍ണാഭരണങ്ങള്‍ പെണ്‍വീട്ടുകാര്‍ക്ക് തിരിച്ചു നല്‍കി.
അതിന് ശേഷവും വീട്ടുകാര്‍ പ്രതീക്ഷ കൈവിട്ടില്ല. ഹൈക്കോടതയില്‍ അപ്പീല്‍ നല്‍കി. ഇതിലാണ് മകളുടെ മനസ്സ് മാറ്റം. വിവാഹ സല്‍ക്കാരത്തിനെത്തിയ കോളജിലെ കൂട്ടുകാരനൊപ്പം ഫോട്ടോയെടുക്കാന്‍ എന്നു പറഞ്ഞ് വീടിനടുത്തുള്ള റോഡിലേക്ക് പോകുകയും തുടര്‍ന്ന് അവിടെ കാത്തുനിന്നിരുന്ന കാമുകന്റെ ബൈക്കില്‍ വിവാഹവേഷത്തില്‍ പെണ്‍കുട്ടി കയറിപ്പോകുകയും ആയിരുന്നു. നമ്പ്രത്തുകര സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. പെണ്‍കുട്ടി കാമുകനൊപ്പം പോയതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകി. നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും പയ്യോളി സ്‌റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് കൊയിലാണ്ടി സിഐ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും, വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് മാതാപിതാക്കള്‍ നടത്താനൊരുങ്ങിയത്. അതുകൊണ്ട് തന്നെ ഈ ഒളിച്ചോട്ടം നാട്ടുകാരും കാര്യമായെടുത്തു. പൊലീസ് സ്‌റ്റേഷന്‍ ഉപരോധം പോലും നടന്നു. ദില്‍ഷാനയും യുവാവും കുറേകാലമായി പ്രണയത്തിലായിരുന്നുവെന്നു. ഇതേ തുടര്‍ന്നാണ് ദില്‍ഷാനെയെ വീ്ട്ടുകാര്‍ പൂട്ടിയിട്ടത്. ഇതാണ് ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha