സീറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്റിന്റെ നീക്കം: കെ.ബാബുവിനെയും അടൂര്‍ പ്രകാശിനെയും ഒഴിവാക്കിയേക്കാം

കോണ്‍ഗ്രസിലെ സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നതിനിടെ പ്രശ്‌നപരിഹാര ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്. കെ.ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റി സീറ്റ് പ്രശ്‌നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവസാന ശ്രമം. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായ താനും തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാമെന്ന് ഉമ്മന്‍ ചാണ്ടിയും നിലപാടെടുത്തതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സുധീരന്‍ ഉള്‍പ്പെടെ ആരും മല്‍സരിച്ചോട്ടെയെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. മല്‍സരരംഗത്ത് നിന്ന് മാറിനിന്നാലും സജീവ പ്രചാരണത്തിന് തയാറാണെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അടൂര്‍ പ്രകാശ് കോന്നിയിലും, കെ.ബാബു തൃപ്പൂണിത്തുറയിലും നിലവില്‍ എംഎല്‍എമാരാണ്. ആരോപണ വിധേയര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്ന സുധീരന്റെ കടുംപിടുത്തമാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയുടെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സീറ്റ് തര്‍ക്കത്തിന്റെ കുരുക്കഴിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുടെ ആദ്യയോഗത്തിനു കഴിഞ്ഞിരുന്നില്ല.
അതേസമയം, ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ഏകദേശ ധാരണയായി. നിലവിലുള്ള ധാരണ ഇങ്ങനെയാണ്.
കണ്ണൂര്‍ സതീശന്‍ പാച്ചേനി
തലശേരിഎ.പി.അബ്ദുള്ളക്കുട്ടി
അമ്പലപ്പുഴ ഷാനിമോള്‍ ഉസ്മാന്‍
കൊല്ലം ബിന്ദുകൃഷ്ണ
കുണ്ടറ രാജ്‌മോഹന്‍ ഉണ്ണിത്താന്‍,
കരുനാഗപ്പള്ളി സി.ആര്‍.മഹേഷ്
ചാത്തന്നൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ശൂരനാട് രാജശേഖരന്‍
കൊട്ടാരക്കര രശ്മി ആര്‍.നായര്‍
അങ്കമാലി റോജി എം. ജോണ്‍
കയ്പമംഗലം ടി.എന്‍. പ്രതാപന്‍
കായംകുളം എം. ലിജു
തൃശൂര്‍ പത്മജ വേണുഗോപാല്‍
നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത്
ബേപ്പൂര്‍ ആദം മുല്‍സി
നെന്മാറഎ.വി. ഗോപിനാഥ്
കുന്നമംഗലം ടി. സിദ്ദിഖ്
തവനൂര്‍ എസ്. ഇഫ്തിക്കറുദീന്‍
പൊന്നാനിപി.ടി. അജയ് മോഹന്‍
പെരുമ്പാവൂര്‍ എല്‍ദോസ് കുന്നപ്പള്ളി
നാദാപുരംകെ. പ്രവീണ്‍കുമാര്‍
കോവളംഎം. വിന്‍സന്റ്
കൊയിലാണ്ടി എന്‍. സുബ്രഹ്മണ്യന്‍
ഉദുമ കെ. സുധാകരന്‍
തൃക്കരിപ്പൂര്‍ കെ.പി. കുഞ്ഞിക്കണ്ണന്‍
പാലക്കാട് ഷാഫി പറമ്പില്‍
കൊടുങ്ങല്ലൂര്‍ കെ.പി. ധനപാലന്‍
മാവേലിക്കര കലാശാല ബൈജു
ചേര്‍ത്തല അഡ്വ. ശരത്
വൈക്കം അഡ്വ. സനേഷ് കുമാര്‍
ധര്‍മ്മടം എം.സി. ശ്രീജ
വൈപ്പിന്‍ കെ.ആര്‍. സുഭാഷ്
മാനന്തവാടി പി.കെ. ജയലക്ഷ്മി
ഉടുമ്പന്‍ചോല സേനാപതി വേണു
പേരാവൂര്‍ സണ്ണി ജോസഫ്
കല്യാശേരി അമൃത രാമകൃഷ്ണന്‍
ഒറ്റപ്പാലം സംഗീത
ഷൊര്‍ണൂര്‍ ഫിറോസ് ബാബു
റാന്നി മറിയാമ്മ ചെറിയാന്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha