യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരും, സര്‍വ്വേഫലങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് കെ.എം മാണി

കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരും. പൂഞ്ഞാര്‍, കുട്ടനാട് ഉള്‍പ്പടെയുള്ള സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും.
രണ്ട് സീറ്റുകളും വിട്ടു കൊടുക്കില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ചുവരെഴുതുന്നവരെല്ലാം സ്ഥാനാര്‍ത്ഥികളാവണമെന്നില്ലെന്നും പ്രഖ്യാപനത്തിനു ശേഷം ചുവരെഴുതിയവര്‍ക്ക് മായ്‌ക്കേണ്ടിവരുമെന്നും മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha