പാലക്കാട് വെടിക്കെട്ട് അപകടത്തില്‍ വനിതാ പോലീസുകാര്‍ അടക്കം എട്ട് പേര്‍ക്ക് പരിക്ക്

പാലക്കാട് പ്രശസ്തമായ നെന്മാറ വേലക്കിടെ വെടിക്കെട്ട് അപകടം. എട്ടിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് വനിതാ സിവില്‍ പൊലീസുകാരും ഉള്‍പ്പെടും. ഗുരുതര പരിക്കേറ്റ രണ്ടു പേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് എട്ടുമണിയോടെ വല്ലങ്ങിക്കാരുടെ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. വെടിക്കെട്ട് കാണാന്‍ ക്ഷേത്രക്കുളത്തിന് സമീപം നിന്നവരുടെ ശരീരത്തില്‍ പൊട്ടിത്തെറിച്ച കതിനയുടെ ചീളുകള്‍ തറക്കുകയായിരുന്നു.
പോലീസിന്റെയും നാട്ടുകാരുടെയും അഗ്‌നിശമനസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha