കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്

കർഷകർ പ്രതിസന്ധിയില്‍. റബർ വിലയിൽ ഇടിവ്. നവംബർ ആദ്യവാരം കിലോയ്ക്ക് റെക്കോഡ് വിലയിലെത്തിയിരുന്നു. എന്നാൽ, വില കൂടിയതിനു പിന്നാലെ . രണ്ടാഴ്ചകൊണ്ട് വില കുത്തനെ ഇടിയുകയായിരുന്നു. 300 രൂപയായിരുന്ന ആർഎസ്എസ് നാലിന് ഇപ്പോൾ റബർബോർഡ് വില 288 ആണ്. അതായത് രണ്ടാഴ്ച കൊണ്ട് ഏകദേശം 12 രൂപയോളമാണ് കുറഞ്ഞത്.
റബറുൽപ്പാദക രാജ്യങ്ങളിലെ മോശം കാലാവസ്ഥയുടെയും ഉൽപ്പാദനക്കുറവിന്റെയും പശ്ചാത്തലത്തിലായിരുന്നു വില വർദ്ധിച്ചത്. നവംബർ ഒന്നിനാണ് ആർഎസ്എസ് നാലിന്റെ വില സർവകാല റെക്കോഡായ മുന്നൂറിലെത്തിയത്. തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ റബറുൽപ്പാദനം 30 ശതമാനത്തിലധികം ഇടിഞ്ഞ സമയമായിരുന്നു ഇത്.
ഇന്ത്യയിലും ഉൽപ്പാദനം വൻ തോതിൽ കുറയുകയായിരുന്നു. . ഇതാണ് വില വർദ്ധിക്കാൻ സാഹചര്യമൊരുക്കിയത്. പല കർഷകരും ഷീറ്റിന് പകരം ലാറ്റക്സായി വിൽക്കാൻ തുടങ്ങിയതും ഷീറ്റിന് വിലകൂടാനായി കാരണമായി. ഇനിയും ഉയരുമെന്നായിരുന്നു വിദഗ്ധരുടെ പ്രവചനം. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി വില ഇടിയുകയായിരുന്നു. മഴ കുറഞ്ഞതും ഉൽപ്പാദനം വർധിച്ചതുമാണ് വിലയിടിയാനുള്ള പ്രധാന കാരണം.
"
https://www.facebook.com/Malayalivartha

























