ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിലെ ബോഗി ഉയര്‍ത്തി മാറ്റി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്. മംഗലാപുരത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ട്രെയിന്‍ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോം കടക്കുന്നതിനിടെയാണ് പാളം തെറ്റിയത്.
ഗുഡ്സ് ട്രെയിനില്‍ ഗാര്‍ഡിന്റെ ക്യാബിന് തൊട്ടുമുന്നിലുള്ള ബോഗിയാണ് പാളം തെറ്റിയത്. പാളം തെറ്റിയ ബോഗി പൂര്‍ണമായും മറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ബോഗി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. പ്രധാന പാതയായതിനാല്തന്നെ അപകടം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. തൃശൂര്‍ ഭാഗത്തുനിന്നുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു.
https://www.facebook.com/Malayalivartha

























