ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പരമ്പര... ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു... . ബേ ഓവലിലാണ് മത്സരം

ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു. ബേ ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം രാവിലെ 7.30 ന് മത്സരം ആരംഭിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. സ്വന്തം മണ്ണിൽ പരമ്പര സമനിലയിലാക്കാനാണ് ന്യൂസിലൻഡിന്റെ ശ്രമം. നാലാം ഏകദിനത്തിൽ 244 റൺസിന്റെ കൂറ്റൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് അവസാന മത്സരത്തിൽ തിരിച്ചുവരേണ്ടതായുണ്ട്.നാലാം ഏകദിനത്തിൽ ആറ് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയും കൈൽ ജാമിസണും അഞ്ചാം ഏകദിനത്തിൽ കളിക്കുന്നില്ല.
ഇന്ത്യയുടെ ഗുർനൂർ ബ്രാറും ടെസ്റ്റ് ടീമിൽ ഇടംനേടിയതിനാൽ ഇന്നത്തെ മത്സരത്തിനിറങ്ങില്ല. ഇന്ത്യക്കായി യാഷ് താക്കൂർ പ്ലേയിങ് ഇലവനിൽ അരങ്ങേറ്റം കുറിക്കും.
ഇന്ത്യൻ ടീം: രോഹിത് ശർമ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, നമൻ ധീർ, ഔഖിബ് നബി, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, യാഷ് താക്കൂർ, തിലക് വർമ, കുമാർ കുശാഗ്ര.
ന്യൂസിലൻഡ് ടീം: വിൽ യങ്, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), നിക് കെല്ലി, ഡീൻ ഫോക്സ്ക്രോഫ്റ്റ്, ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ക്രിസ്റ്റ്യൻ ക്ലാർക്ക്, മാത്യു ഫിഷർ, ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ, മിച്ചൽ ഹേ, ബ്രെറ്റ് റാൻഡൽ, ജോഷ് ക്ലാർക്സൺ.
" f
https://www.facebook.com/Malayalivartha

























