സ്വർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു

സ്വർണകവർച്ച... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആൻ്റണി, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്. വാഹനത്തിൽ നിന്ന് 400 ഗ്രാമിലധികം സ്വർണം കണ്ടെടുത്തു. വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി തെരച്ചിൽ തുടരുകയാണ്.
കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് തർക്കമാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളായ അമുൽ, ദിലീപ് എന്നിവർ ചാലയിൽ സ്വർണ വ്യാപാരം നടത്തുന്നവരാണ്. ഇവരാണ് കവർച്ചയ്ക്ക് ഇരയായ ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തലുകളുള്ളത്. അനേകം കേസുകളിൽ പ്രതിയായ അനൂപ് രാജ് ആണ് ക്വട്ടേഷൻ ഏറ്റെടുത്തത്. ഷാഡോ അനിൽ എന്ന അനിൽ പ്രസാദും വിനോദ് ആൻ്റണിയുമാണ് ബൈക്കിൽ എത്തി ജ്വല്ലറിയുടമ നന്ദകുമാറിൽ നിന്ന് സ്വർണം കവർന്നത്. തുടർന്ന് ഇവർ ബൈക്കിൽ ഫ്ലൈഓവർ പിന്നിട്ടു ഹൈവേയ്ക്ക് സമീപം എത്തുകയും കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം കയറി രക്ഷപ്പെടുകയുമായിരുന്നു.
തമിഴ്നാട്ടിലേക്ക് കടന്ന സംഘം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി, ബെംഗളൂരുവിലേക്ക് കടക്കുകയും പിന്നീട് വയനാട് ഭാഗത്തേക്ക് എത്തിയത്.
"
https://www.facebook.com/Malayalivartha

























