Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്

14 NOVEMBER 2026 06:04 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി

പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...

13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...

ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു; മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും

ഇതരജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്ന 21-കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖംഭാട്ട് താലൂക്കിലുള്ള മേത്പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദുരഭിമാനക്കൊല അരങ്ങേറിയത്. കൊമേഴ്‌സ് ബിരുദധാരിയും തുടര്‍പഠനത്തിനായി കോഴ്സ് ചെയ്തുവരികയുമായിരുന്ന സാനിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാനിയയുടെ പിതാവ് കൗശല്‍കുമാര്‍ പട്ടേലിനെ ഖംഭാട്ട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.


കഴിഞ്ഞ ഒരു വര്‍ഷമായി അതേ ഗ്രാമത്തിലെ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി സാനിയ പ്രണയത്തിലായിരുന്നു. യുവാവിനെ വിവാഹം കഴിക്കണമെന്ന തീരുമാനത്തില്‍ യുവതി ഉറച്ചുനിന്നതോടെ പിതാവ് കൗശല്‍കുമാര്‍ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെന്നതും, യുവാവിന് 10,000 മുതല്‍ 15,000 രൂപ വരെ മാത്രമാണ് പ്രതിമാസ വരുമാനമുള്ളതെന്നുമാണ് കൗശല്‍കുമാറിന്റെ എതിര്‍പ്പിന് കാരണമായതെന്ന് ഖംഭാട്ട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.ജെ. ബന്ത്വ വ്യക്തമാക്കി.

നവംബര്‍ ഒമ്പതിന് പുലര്‍ച്ചെ 3.15-ഓടെയായിരുന്നു കൊലപാതകം നടന്നത്. സംഭവദിവസം പുലര്‍ച്ചെയും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് കൗശല്‍കുമാര്‍ സാനിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ച് യുവതി തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ പ്രകോപിതനായ പിതാവ് കൃത്യം നടപ്പാക്കുകയായിരുന്നു. വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം ഉറങ്ങിക്കിടക്കുന്നതിനിടെ അടുക്കളയില്‍ വെച്ച് ഷാള്‍ (ദുപ്പട്ട) ഉപയോഗിച്ച് സാനിയയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

 

 

കൊലപാതകത്തിന് ശേഷം സാനിയ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു കുടുംബാംഗങ്ങളുടെ ശ്രമം. ആദ്യഘട്ടത്തില്‍ മകള്‍ ജീവനൊടുക്കിയതാണെന്നാണ് കുടുംബം പൊലീസിനോടും അവകാശപ്പെട്ടത്. എന്നാല്‍ മൃതദേഹം പരിശോധിച്ച സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് മരണത്തില്‍ സംശയം തോന്നുകയും വിശദമായ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കഴുത്തുഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്.

 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചോദ്യം ചെയ്യലില്‍ പിതാവ് കൗശല്‍കുമാര്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് അപേക്ഷ നല്‍കിയെങ്കിലും കോടതി അത് തള്ളുകയും പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (8 minutes ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (13 minutes ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (18 minutes ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (21 minutes ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (26 minutes ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (27 minutes ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (37 minutes ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (42 minutes ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (51 minutes ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (58 minutes ago)

പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...  (1 hour ago)

13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...  (1 hour ago)

ബിസിസിഐ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരി ക്രിക്കറ്റ് താരം മരിച്ച നിലയിൽ; രണ്ട് യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നെന്ന് കുടുംബം  (2 hours ago)

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയും നെതന്യാഹുവിന്റെ അധികാരപ്രതിസന്ധിയും; ഇറാനെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ നീക്കമെന്ന് ആരോപണം, തടയുമെന്ന് ഗാദി ഐസൻകോട്ട്; മ  (3 hours ago)

ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പ  (3 hours ago)

Malayali Vartha Recommends