വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്

പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 70കാരിക്ക് സഹായവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൈസൂരുവിലെ കോസ്മോസ് പ്ലാനറ്റേറിയം ഉദ്ഘാടനച്ചടങ്ങിനിടെയാണ് സംഭവം. വേദിയിലുണ്ടായിരുന്ന മുൻ നഞ്ചൻഗുഡ് നഗരസഭാ അധ്യക്ഷയും ബിജെപി പ്രവർത്തകയുമായ പ്രേമ സിംബയ്യയ്‌ക്കാണ് തലകറക്കമുണ്ടായത്.
കുഴഞ്ഞുവീഴാനൊരുങ്ങിയ പ്രേമയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെ മോദി അടുത്തെത്തി സഹായം ഉറപ്പാക്കുകയായിരുന്നു. ഒആർഎസ് ലായനി നൽകുകയും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തു. കേന്ദ്രമന്ത്രി നിർമല സീതാരാമനും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മോദിയുടെ കരുതലിന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനങ്ങൾ ഉയർന്നു. ബിജെപി മഹിളാ മോർച്ചയും എക്സിലൂടെ പ്രധാനമന്ത്രിയുടെ കരുതലിനെ പ്രശംസിച്ചു. കർണാടക സന്ദർശനത്തിനിടെ ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ ഉൾപ്പെടെയുള്ള വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു. 15,600 കോടി രൂപയിലധികം ചെലവുള്ള വിവിധ വികസന പദ്ധതികൾക്കും തുടക്കമിട്ടു.
https://www.facebook.com/Malayalivartha


























