Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം

14 NOVEMBER 2026 11:03 PM IST
മലയാളി വാര്‍ത്ത

നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ രാജഗിരി ആശുപത്രിയും കേരള ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പാക്കുന്ന 'കാതോട് കാതോരം' പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളും അവരുടെ മാതാപിതാക്കളും കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒത്തുചേര്‍ന്നിരുന്നു. ഇവരെ കാണാന്‍ മമ്മൂട്ടി അപ്രതീക്ഷിതമായി എത്തിയതും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം സമയം ചെലവഴിച്ചതും ഇതിനോടകം വലിയ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍, ആ കൂടിച്ചേരലിന്റെ ഭാഗമായി അരങ്ങേറിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്.

ഒരു നേരത്തെ ഭക്ഷണത്തിന്റെ ചെലവ് ഏറ്റെടുത്ത അബ്ദുവും ഒരു ജീവിതകാലത്തെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന ഗീവര്‍ഗീസ് യോഹന്നാനും നന്ദി പറയാന്‍ വാക്കുകളില്ല. നന്മയ്ക്ക് നന്മകൊണ്ടുതന്നെ മറുപടി നല്‍കുന്ന മനുഷ്യര്‍ ഇന്നും നമുക്കിടയിലുണ്ട് എന്നതിന് തെളിവാണിത്.

'കാതോട് കാതോരം' കുട്ടികള്‍ക്ക് ആദ്യ സമ്മാനം തലശ്ശേരിക്കാരന്‍ അബ്ദുവിന്റെ വകയായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ബിരിയാണി ഒരുക്കി വിളമ്പാനെത്തിയതായിരുന്നു പ്രീമിയം ബിരിയാണികളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ശ്രദ്ധേയനായ തലശ്ശേരിക്കാരന്‍ അബ്ദുള്‍ ഖാദര്‍ . എന്നാല്‍ ചടങ്ങിനിടെ കുട്ടികളുടെ സംസാരവും മാതാപിതാക്കളുടെ അനുഭവങ്ങളും കേട്ടതോടെ അബ്ദുവിന്റെ മനസ്സ് മാറി.

താന്‍ ഒരുക്കിയ ബിരിയാണിക്ക് ഇനി പ്രതിഫലം വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കുട്ടികള്‍ക്കായി മമ്മൂട്ടി നടത്തുന്ന നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു ആ തീരുമാനം. പരിപാടിക്കായി ഒരുക്കിയ ബിരിയാണിയും അതുമായി ബന്ധപ്പെട്ട ചെലവുകളും സൗജന്യമാക്കിക്കൊണ്ട് അബ്ദു തന്റെ സ്‌നേഹവും പിന്തുണയും പ്രകടിപ്പിച്ചു.

എന്നാല്‍ അതിലും വലിയൊരു സമ്മാനപ്രഖ്യാപനമാണ് പിന്നാലെ എത്തിയത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ചെയര്‍മാനും കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയായ എംജി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഗീവര്‍ഗീസ് യോഹന്നാനാണ് കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ പ്രയോജനപ്പെടുന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്.

'കാതോട് കാതോരം' പദ്ധതിയുടെ ഗുണഭോക്താക്കളായ മുഴുവന്‍ കുട്ടികളുടെയും വിദ്യാഭ്യാസം ആജീവനാന്തം സൗജന്യമായി ഏറ്റെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. കേരളത്തിലുടനീളമുള്ള എംജി എം ഗ്രൂപ്പിന്റെ മുപ്പതോളം സ്‌കൂളുകളിലും കോളേജുകളിലും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും താല്‍പര്യമുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കും. സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ ബിരുദം, ബിരുദാനന്തര ബിരുദം, എന്‍ജിനീയറിങ്, പോളിടെക്‌നിക് ഉള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകള്‍ വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസജീവിതത്തിലെ ഏത് ഘട്ടത്തിലും ഈ അവസരം പ്രയോജനപ്പെടുത്താമെന്നതാണ് പ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന മാതാപിതാക്കള്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് ഈ പ്രഖ്യാപനം സമ്മാനിച്ചിരിക്കുന്നത്.

ഒരുകാലത്ത് മക്കളുടെ ആരോഗ്യത്തിനും ഭാവിക്കുമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ച കുടുംബങ്ങളാണ് ഇന്ന് അവരെ തേടിയെത്തുന്ന സ്‌നേഹത്തിനും കരുതലിനും മുന്നില്‍ സന്തോഷംകൊണ്ട് നിറയുന്നത്. അപ്രതീക്ഷിതമായി ലഭിക്കുന്ന ഈ സൗഭാഗ്യങ്ങള്‍ക്ക് ഈശ്വരനോട് നന്ദി പറയുകയാണ് പല മാതാപിതാക്കളും.

ഒരു നല്ല പ്രവൃത്തി മറ്റനേകം നന്മകള്‍ക്ക് വഴിതുറക്കുമെന്നതിന്റെ തെളിവായി മാറുകയാണ് ഈ സംഭവങ്ങള്‍. മമ്മൂട്ടി തുടക്കമിട്ട കാരുണ്യപ്രവര്‍ത്തനത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന് പിന്തുണയെത്തുമ്പോള്‍, 'കാതോട് കാതോരം' കേവലം ഒരു സാമൂഹിക സേവനപദ്ധതി എന്നതിനപ്പുറം മനുഷ്യസ്‌നേഹത്തിന്റെ വലിയൊരു കൂട്ടായ്മയായി വളരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (15 minutes ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (39 minutes ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (41 minutes ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (44 minutes ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (49 minutes ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (4 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (4 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (4 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (4 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (4 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (5 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (5 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (5 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (5 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (5 hours ago)

Malayali Vartha Recommends