പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...

വീട്ടിൽ അതിക്രമിച്ചുകയറി 59കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് നാലംഗസംഘം. കൊല്ലത്താണ് ഈ അതിക്രമം അരങ്ങേറിയിരിക്കുന്നത്. മകൻ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള കടുത്ത വൈരാഗ്യമാണ് ഈ അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അക്രമികൾ യുവാവിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും,യുവാവിനെ കാണാത്തതിനെ തുടർന്ന് അച്ഛനെ ബലമായി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. തട്ടിക്കൊണ്ടുപോയ ശേഷം ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇളമാട് വില്ലേജിൽ കോട്ടയ്ക്കവിളയിലുള്ള വീട്ടിലേയ്ക്ക് നാലംഗ സംഘമാണ് എത്തിയത്. സംഭവത്തിൽ ഉടൻ തന്നെ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിക്കുകയും നവവധുവിന്റെ ബന്ധുവായ യുവാവുൾപ്പടെ നാലുപേരെ അറസ്റ്റ് ചെയുകയും ചെയ്തു.
https://www.facebook.com/Malayalivartha

























