കണ്ണൂരിലെ സ്വകാര്യ ബസ് സമരം ഇന്ന് അവസാനിക്കാന്‍ സാധ്യത: ചര്‍ച്ച പുരോഗമിക്കുന്നു

കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ബസ് സമരം ഇന്ന് അവസാനിച്ചേക്കുമെന്ന് സൂചന. ജില്ലയിലെ ബസ് ഉടമകളും തൊഴിലാളികളുമായി കളക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പുരോഗമിക്കുകയാണ്.
സമരം ഒത്തുതീര്‍പ്പാക്കാനായി ഇന്നലെ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് ജില്ലാ കളക്ടര്‍ ഇരുവിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് വിളിച്ചത്.
ബോണസ് വര്‍ധന ആവശ്യപ്പെട്ടാണ് കണ്ണൂരിലെ ബസ് തൊഴിലാളികള്‍ അനിശ്ചിത കാല സമരത്തിലേയ്ക്ക് നീങ്ങിയത്. കഴിഞ്ഞ വര്‍ഷം വിഷുവിന് ലഭിച്ച 19 ശതമാനം ബോണസ് എങ്കിലും ഇത്തവണയും നല്‍കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍, ബസ് ഉടമകളുടെ യോഗത്തില്‍ ഇത്തവണ തൊഴിലാളികള്‍ക്ക് ബോണസ് ഒന്നും നല്‍കേണ്ടതില്ലെന്ന് തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് ബസ് തൊഴിലാളികള്‍ അനിശ്ചിത കാല സമരത്തിലേയ്ക്ക് നീങ്ങിയത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha