സരിത ഇന്നും ഫോണില്‍ വിളിച്ചിരുന്നു; ഫെനി ബാലകൃഷ്ണന്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി

സരിത എസ്.നായര്‍ ഇന്ന് തന്നെ വിളിച്ചിരുന്നതായി ഫെനി ബാലകൃഷ്ണന്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി. സോളാര്‍ കമ്മിഷനില്‍ ഇന്ന് ഹാജരാകുമ്പോള്‍ എന്തൊക്കെ പറയണമെന്ന് നിര്‍ദേശിക്കാനാണ് വിളിച്ചതെന്നും എന്നാല്‍, താന്‍ സരിതയുടെ ആവശ്യം നിഷേധിച്ചുവെന്നും ഫെനി പറഞ്ഞു.
ഇതിനിടെ, ഫെനിയും പ്രമുഖ രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ സോളാര്‍ കമ്മിഷന്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അഞ്ച് തവണയാണ് ഫെനി സംസാരിച്ചിട്ടുള്ളത്. ബെന്നി ബെഹന്നാനുമായി 150 തവണയും തമ്പാനൂര്‍ രവി 42 തവണയും ഫെനിയെ വിളിച്ചിരുന്നതായി കമ്മിഷന്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha