കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ സംയുക്തമായി നടത്തിയ സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ പി. ബാലകിരണിന്റെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞവര്‍ഷത്തെ ബോണസ് നല്‍കാനുള്ള നിര്‍ദേശം ബസ് ഉടമകള്‍ അംഗീകരിച്ചു. 7,950 രൂപ ബോണസ് നല്‍കാനാണ് തീരുമാനമായത്.
ബുധനാഴ്ചയാണ് ബോണസ് ആവശ്യപ്പെട്ടു സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha