സി.പി.എമ്മിന് ശുക്രദശ; ബാറുകാര്‍ രംഗത്ത്

ബാറുകാര്‍ രംഗത്തിറങ്ങി. ഇക്കുറി സി.പി.എമ്മിനു ദാരിദ്ര്യമില്ലാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാം.
പിണറായി വിജയന്റെ പുതിയ പ്രസ്താവന യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിന്റെ നയപ്രഖ്യാപനമാണ്. മദ്യവര്‍ജ്ജനമാണ് തങ്ങളുടെ നയമെന്നും മദ്യനിരോധനമല്ലെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്.
പിണറായിയുടെ പരസ്യപ്രസ്താവന കേരളീയ കുടുംബങ്ങളില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വി.എം. സുധീരന്‍ കാരണമാണ് യു.ഡി.എഫ്. മദ്യനയം രൂപീകരിച്ചത്. മദ്യനയം കാരണമാണ് സര്‍ക്കാരിനെതിരെയുണ്ടായ ആരോപണങ്ങള്‍ ഏശാതെ പോയത്.
പിണറായിയുമായാണ് ബാറുകാര്‍ സന്ധിസംഭാഷണം നടത്തുന്നത്. കോടിയേരിയാണ് ഇടനിലക്കാരന്‍. എങ്ങനെയെങ്കിലും ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ബാറുകാര്‍ പറയുന്നത്. എങ്കില്‍ മാത്രമേ കേരളത്തില്‍ ബാറുകള്‍ തുറക്കാനാകൂ. അതേസമയം ബാര്‍ നിരോധനം യു.ഡി.എഫ്. ക്യാമ്പുകളെ പ്രതീക്ഷാ നിര്‍ഭരമാക്കുന്നു. എല്‍.ഡി.എഫ്. വന്നാല്‍ ബാര്‍ തുറക്കുമെന്ന കാര്യം പ്രചരണത്തിന് ഉപയോഗിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു കഴിഞ്ഞു.
എല്‍.ഡി.എഫ്. വന്നാല്‍ എല്ലാം ശരിയാക്കുമെന്ന പരസ്യവാചകം അവര്‍ക്ക് തന്നെ വെല്ലുവിളിയായി തീരും. 'ശരിയാക്കും' എന്ന വാക്കിന് നിരവധി അര്‍ത്ഥങ്ങളുണ്ട്. അത് 'നേരെയാക്കും' എന്നായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.
പിണറായിയും ബാറുകാരും എറണാകുളത്തും തിരുവനന്തപുരത്തുമായി നിരന്തരം കൂടിക്കാണുന്നുണ്ട്. ബാറുകാര്‍ കോടിയേരിയുടെ നേതൃത്വത്തിലാണ് പിണറായിയുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha