അന്ന് വി.എസ് എങ്കില്‍ ഇന്ന് വി.എം സുധീരന്‍

ഇടത് മുന്നണി മന്ത്രിസഭയുടെ കാലത്തും മെത്രാന്‍കായല്‍ പ്രശ്‌നം പരിഗണക്ക് വന്നിരുന്നുവെന്ന് മുന്‍ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി, പറഞ്ഞു. എന്നാല്‍ താന്‍ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. ഈ മന്ത്രിസഭയുടെ അവസാനകാലത്ത് വന്ന ഈ പ്രശ്‌നം തിരുത്താന്‍ മന്ത്രിസഭ തയ്യാറായത് കെ. പി.സി.സി. പ്രസിഡന്റിന്റെ ശക്തമായ ഇടപെടല്‍ കാരണമാണ്. അന്ന് വി. എസ്സാണെങ്കില്‍ ഇന്ന് വി. എം. സുധീരനാണ്. ആരെങ്കിലും തെറ്റ് ചൂണ്ടിക്കാട്ടാന്‍ ഉണ്ടാവും. എറണാകുളം പ്രസ് ക്‌ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു സീറ്റ് ലഭിച്ചാല്‍ കയ്പമംഗലം സീറ്റ് കോണ്‍ഗ്രസ്സിന് നല്‍കാന്‍ തയ്യാറാണ്. കയ്പമംഗലം സീറ്റ് ആര്‍. എസ്. പി. ആവശ്യപ്പെട്ടതല്ല. ഇക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha