സരിതയുടെ കത്തിനു പിന്നില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് ഫെനി ബാലകൃഷ്ണന്‍

സരിതയുടെ കത്തിനു പിന്നില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. തമ്പാനൂര്‍ രവിയെ വിളിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരത്തെ മുതല്‍ അറിയാം. എന്നാല്‍ സോളാര്‍ വിഷയം പറയാനല്ല വിളിച്ചത്. മുഖ്യമന്ത്രിയെയും വിളിച്ചിട്ടുണ്ട്. എന്നാല്‍ സോളാര്‍ വിഷയം സംബന്ധിച്ച് സംസാരിച്ചിട്ടില്ല. സരിത പറഞ്ഞിട്ടും തമ്പാനൂര്‍ രവിയെ വിളിച്ചിട്ടുണ്ട്. സരിതയുടെ രഹസ്യമൊഴിയിലെ ഉന്നതരുടെ പേരുകള്‍ പറയാനാവില്ലെന്നും ഫെനി കമ്മീഷനോട് പറഞ്ഞു.
സരിതയ്ക്ക് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. സരിത പലരെയും ബ്ലാക്‌മെയില്‍ ചെയ്തിട്ടുണ്ട്. അതിനാലാണ് സരിതയുടെ വക്കാലത്ത് ഒഴിഞ്ഞത്. സരിത കോടതിയില്‍ പറഞ്ഞ കാര്യങ്ങളല്ല പുറത്തു പ്രചരിക്കുന്നതെന്നും ഫെനി വ്യക്തമാക്കി.
താന്‍ സിപിഐഎമ്മിന്റെ മെമ്പറാണെന്നും മാന്നാര്‍ ബ്രാഞ്ചിലാണെന്നും ഫെനി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ തവണ മൊഴി നല്‍കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് പറഞ്ഞായിരുന്നുവെന്ന് കമ്മീഷന്‍ പറഞ്ഞു. സരിതയുടെ കത്ത് വ്യാജമെങ്കില്‍ കൈവശമുള്ള യഥാര്‍ത്ഥ കത്തിന്റെ പകര്‍പ്പ് ഫെനി കൊണ്ടുവരട്ടെയന്ന് കമ്മീഷന്‍ അറിയിച്ചു. കത്ത് കൊണ്ടുവന്നാലെ കത്ത് വ്യാജമാണെന്ന് തെളിയിക്കാനാകൂ. സര്‍ക്കാര്‍ അഭിഭാഷകര്‍ ഗവണ്‍മെന്റിനു വേണ്ടിയാണ് നിലകൊള്ളേണ്ടത്, അല്ലാതെ വ്യക്തികള്‍ക്കായല്ലെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. സരിതയുടെ കത്ത് വ്യാജമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രമിച്ചതിനാലാണ് കമ്മീന്‍ ഇടപെട്ടതെന്നും കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha