ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പലതും ബാക്കി...മണിയുടെ മരണം; കേസ് എഴുതിത്തള്ളും

കലാഭവന്‍ മണിയുടെ മരണത്തിനുപിന്നിലെ ദുരൂഹത ഒരിക്കലും പുറത്തുവരില്ല. സംസ്ഥാന പോലീസിലെ ഒരു ഉന്നതന്‍ ചാലക്കുടിയിലെത്തി ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. മണിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസെങ്കിലും അത് തെളിയിക്കാന്‍ സാധിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആത്മഹത്യയാണെന്ന
സംശയവും പോലീസിനുണ്ട്.
പുതിയ ലാബ് പരിശോധനാ ഫലത്തിന്റെ ചുവടുപിടിച്ച് തെളിയാകേസുകളുടെ പട്ടികയില്‍ മണിയുടെ മരണവും ഉള്‍പ്പെടുത്താനാണ് പോലീസ് ആലോചിക്കുന്നത്. മണിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും പോലീസിന് ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
വഴിവിട്ട ഒരു ജീവിതം വഴിയിലവസാനിച്ചു എന്ന മട്ടിലാണ് പോലീസ് നീങ്ങുന്നത്. തെളിവുകള്‍ കണ്ടെത്തി കൊണ്ടുവരേണ്ട തരത്തില്‍ മണിക്കേസില്‍ ഗൗരവമില്ലെന്നും പോലീസ് കരുതുന്നു. അങ്ങനെ മണിയുടെ ജീവിതം പോലെതന്നെ ദുരൂഹമായി തീരുന്നു അദ്ദേഹത്തിന്റെ മരണവും.അനേ്വഷണം മുറുകും തോറും മണിയെ അപമാനിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതുല്യകലാകാരനായ മണിക്കുണ്ടായിരുന്ന ചില ബന്ധങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പോലീസ് ആഗ്രഹിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ പുറത്തുവന്നാല്‍ അത് മണിയെ മോശക്കാരനാക്കാന്‍ ഇടയുണ്ട്.
കഴിഞ്ഞയാഴ്ച ചാലക്കുടിയിലെത്തിയ പോലീസ് ഉന്നതരാണ് കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടായില്ലെങ്കില്‍ തെളിയാകേസുകളുടെ പട്ടികയില്‍ മണി മരണവുംഉള്‍പ്പെടുത്താന്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചത്. ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ അനേ്വഷണം അവസാനിപ്പിക്കാമെന്ന ആലോചനയിലായിരുന്നു പോലീസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha