കോട്ടയത്ത് ഇടഞ്ഞ ആന രണ്ടു പാപ്പാന്‍മാരെ കുത്തിക്കൊന്നു

കോട്ടയത്തെ കറുകച്ചാലില്‍ തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് രണ്ട് പാപ്പാന്‍മാരെ കുത്തിക്കൊന്നു. ഒന്നാം പാപ്പാന്‍ ഗോപിനാഥന്‍ നായര്‍, രണ്ടാം പാപ്പാന്‍ കണ്ണന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ചാന്നാനിക്കാട് അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ചമ്പക്കരയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തടിപിടിപ്പിക്കാനാണ് ആനയെ കൊണ്ടുവന്നത്. ഇതിനിടെ ഇടഞ്ഞ ആന ഒന്നാം പാപ്പനെ കുത്തികൊല്ലുകയായിരുന്നു. പിന്നീട് വിരണ്ടോടിയ ആനയെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാം പാപ്പന്‍ കണ്ണനെ കുത്തിപ്പരുക്കേല്‍പ്പിക്കുന്നത്. ഉടന്‍ തന്നെ കണ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീണ്ട ശ്രമത്തിനൊടുവില്‍ ആനയെ മയക്കുവെടി വച്ച് തളച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha