ജോലിക്ക് പോയ യുവാവിനെ കാണാതായി, മൊബൈല്‍ ഫോണ്‍ കന്യാകുമാരിയില്‍

കൊല്ലത്തുനിന്നും ജോലിക്ക് പോയ യുവാവിനെ കാണാതായി. ഇയാളുടെ മൊബൈല്‍ ഫോണ്‍ കന്യാകുമാരിയില്‍ നിന്ന് ലഭിച്ചു. കാവനാട് കന്നിന്മേല്‍ചേരി പുത്തന്‍പുരയ്ക്കല്‍ അനില്‍കുമാറിന്റെ മകന്‍ വിഷ്ണുകുമാറിനെയാണ് കാണാതായത്. വിഷ്ണു പുതുതായി ജോലി കിട്ടിയ സ്ഥാപനത്തില്‍ കഴിഞ്ഞദിവസം ജോലിക്ക് പോയതാണ്. പിന്നെ ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.
മൊബൈലില്‍ വിളിച്ചപ്പോള്‍ ഒരു തമിഴനാണ് സംസാരിച്ചത്. ഫോണ്‍ തനിക്ക് കന്യാകുമാരിയില്‍ കടല്‍കരയില്‍ നിന്ന് കിട്ടിയതാണെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് മൊബൈല്‍ കന്യാകുമാരി പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. വിഷ്ണുകുമാറിന്റെ ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഫോണ്‍ വിഷ്ണുവിന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു.
മൊബൈലില്‍ വിഷ്ണു എടുത്തതെന്ന് കരുതുന്ന കന്യാകുമാരിയുടെ പശ്ചാത്തലത്തിലുളള ചിത്രങ്ങളുണ്ട്. വിഷ്ണുകുമാറിനെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha