മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ കാവല്‍ക്കാര്‍: യോഹന്നാന്‍ മെത്രാപ്പോലീത്ത

മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ കാവല്‍ക്കാരാണെന്ന് ബിലീവേഴ്‌സ് ചര്‍ച്ച് അധിപന്‍ കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്ത. തിരുവനന്തപുരം പ്രസ് ക്ലബ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ നിക്ഷേപ സമാഹരണ യജ്ഞത്തിനു തുടക്കം കുറിച്ച് ഇന്നലെ പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദോഷകരമായി ബാധിക്കുന്നതിനെ വെളിച്ചത്തു കൊണ്ടുവരുന്നതിനൊപ്പം സമൂഹ മനസാക്ഷി നഷ്ടപ്പെടുത്താതെ നിലനിര്‍ത്തുന്നതും മാധ്യമപ്രവര്‍ത്തകരാണ്. സാധുക്കളോടുള്ള കരുണയാണ് ഈശ്വരനോടുള്ള കടമയെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കുന്നത് മാധ്യമങ്ങളാണെന്നും തന്റെ ജീവിതത്തിന് ലക്ഷ്യമുണ്ടാക്കിയത് പേരറിയാത്ത ഒരു മാധ്യമപ്രവര്‍ത്തകനാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ തെരുവുകളിലൂടെ നടക്കവേ ശ്രദ്ധയില്‍പ്പെട്ടൊരു വാര്‍ത്തയാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നിമിത്തമായത്. തെരുവില്‍ നായുടെ പാലു കുടിച്ചു കഴിയുന്ന ഒരു കുട്ടിയുടെ ചിത്രവും വാര്‍ത്തയുമായിരുന്നു അത്. ഇന്നു വിവിധ ഭാഗങ്ങളായി സാധുക്കളായ 75,000ത്തില്‍പരം കുട്ടികളെ സഭ സംരക്ഷിക്കാന്‍ നിമിത്തമായതും ഇതാണ്. ചികിത്സ കിട്ടാതെ വലയുന്ന അനേകര്‍ക്കു വേണ്ടിയാണ് സഭ മെഡിക്കല്‍ കോളജ് തുടങ്ങിയത്. ഈ ആശുപത്രിയിലൂടെ ഇന്ത്യ ഒട്ടാകെ ചികിത്സാ ശൃംഖല സൃഷ്ടിക്കാനാണു സഭയുടെ ശ്രമം. ചികിത്സ കിട്ടാതെ ഇനി ആരും വിഷമിക്കരുതെന്നും പണമില്ലാത്തതുകൊണ്ട് ആതുരശുശ്രൂഷാരംഗത്തേക്കു കടന്നു വരാന്‍ വിദ്യാര്‍ത്ഥികള്‍ മടിക്കരുതെന്നും ആശുപത്രി സ്ഥാപനത്തിലൂടെ ലക്ഷ്യമിട്ടിരുന്നുവെന്നും മേത്രാപ്പോലീത്ത പറഞ്ഞു. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് മാനേജരും സഭാ പി.ആര്‍.ഒയുമായ ഫാ. സിജോ പന്തപ്പള്ളി സന്നിഹിതനായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.ആര്‍. ശക്തിധരന്‍, സി. രതീഷ്‌കുമാര്‍, കെ. ശ്രീകണ്ഠന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി ബി.എസ്. പ്രസന്നന്‍, പ്രസ് ക്ലബ്ബ് ട്രഷറര്‍ സതീഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി രാജേഷ്‌കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha