സരിതകഥനം 2-ാം ഭാഗം പുറത്തുവിട്ടത് സി.പി.എം ഉന്നതര്‍

സരിതയുടെ കത്തിന്റെ രണ്ടാം ഭാഗം എഴുതിയതും പുറത്തുവിട്ടതും സി.പി.എം. സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സരിതയുടെ കത്ത് കെ.ബി. ഗണേഷ്‌കുമാറില്‍ നിന്നും വാങ്ങി ഒരു സ്വകാര്യചാനല്‍ വഴി പുറത്തുവിട്ടത് സി.പി.എം. ഉന്നതരുടെ അറിവോടെ. സരിതയുടെ കത്തിന്റെ എല്ലാ പതിപ്പുകളും ആര്‍. ബാലകൃഷ്ണപിള്ളയുടെയും ഗണേശ്കുമാറിന്റെയും കൈയിലുണ്ട്. എന്നാല്‍ സരിതയുടെ കത്ത് വ്യാജമാണെന്ന പ്രസ്താവനയുമായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ രംഗത്തിറക്കിയത് യു.ഡി.എഫ് സംസ്ഥാന നേതൃത്വമാണ്.
സരിതയെ ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്‍ പീഡിപ്പിച്ചു എന്ന വരിയാണ് കത്തിന്റെ വിശ്വാസ്യത തീര്‍ത്തും ഇല്ലാതാക്കിയത്. ആരു പീഡിപ്പിച്ചെന്നു പറഞ്ഞാലും ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല.
സരിതയുടെ കത്തിന് പിന്നില്‍ ബാറുകാരുടെ സജീവ സാന്നിധ്യമുണ്ട്. എന്നാല്‍ സരിതയുടെ ഒറിജിനല്‍ കത്ത് ഫെനി ബാലകൃഷ്ണന്റെ കയ്യിലുണ്ട്. സരിതയുടെ കത്ത് കൈയില്‍ വന്നയുടനെ ഫെനി ഫോട്ടോസ്റ്റാറ്റ് എടുത്തു സൂക്ഷിച്ചു.
ഫെനി ബാലകൃഷ്ണന്‍ ഇപ്പോള്‍ പൂര്‍ണമായും യു.ഡി.എഫ് ക്യാമ്പിലാണ്. സരിതയുമായി നേരത്തെ തെറ്റി. സരിതയുടെ കച്ചവടത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് തെറ്റിയത്. ഏതായാലും ഫെനി സരിതയെ ഉപയോഗിച്ച് ദ്രവ്യഗുണം നേടിയതായാണ് നാട്ടുകാര്‍ പറയുന്നത്.
സരിതയും ഗണേശും തമ്മിലുള്ള ബന്ധത്തിന്റെ ഉള്ളുകള്ളികളറിയാവുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഫെനി ബാലകൃഷ്ണന്‍. എന്നാല്‍ ഫെനിയുടെ പുതിയ നീക്കം യു.ഡി.എഫിന് വിനയാകുമോ എന്ന് കണ്ടറിയാം. കാരണം വിവിധ പാര്‍ട്ടികള്‍ ഇത്തരത്തില്‍ സരിതാനായരെ നേരത്തെ ഉപയോഗിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha