പാനമ പുറത്തുവിട്ട അഞ്ചാമത്തെ പട്ടികയിലും മലയാളി

തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രനാണ് പാനമ പുറത്തുവിട്ട അഞ്ചാമത്തെ പട്ടികയില്‍ പേരുള്ള മൂന്നാമത്തെ മലയാളി. എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ഇദ്ദേഹത്തിന്റെ പേരിലാണ്. കമ്പനിയുടെ നടത്തിപ്പുകാരനായും മാനേജരായും ഇദ്ദേഹം പ്രവര്‍ത്തിച്ചതായാണ് രേഖകള്‍ പറയുന്നത്.
2006ലാണ് എസ്.വി.എസ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍കോര്‍പറേറ്റഡ് മൊസാക് ഫൊന്‍സെകയില്‍ റജിസ്റ്റര്‍ ചെയ്യുന്നത്. കമ്പനിയുടെ ഡയറക്ടര്‍മാര്‍ റഷ്യക്കാരാണ്. ഡയറക്ടര്‍മാരുടെ ഒരു യോഗം ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്നതായും രേഖകളിലുണ്ട്. റഷ്യയിലെ ഒരു ഉപഭോക്തൃ കമ്പനിയില്‍ ഇരുപതുവര്‍ഷത്തോളം ഭാസ്‌കരന്‍ രവീന്ദ്രന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍ അനധികൃത നിക്ഷേപമുള്ള വാര്‍ത്ത ഭാസ്‌കരന്‍ രവീന്ദ്രന്‍ നിഷേധിച്ചു. കൃത്യമായി നികുതി അടയ്ക്കുന്ന ആളാണ് താനെന്നും തനിക്ക് ഇതുവരെ നികുതി വകുപ്പില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഭാസ്‌കരന്‍ പറയുന്നു. റഷ്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്‌റ്റോക്കുകളില്‍ നിക്ഷേപം നടത്തിയിരുന്നെങ്കിലും അവിടെ നിന്ന് തിരികെപോരുമ്പോള്‍ അതെല്ലാം പിന്‍വലിച്ചുവെന്നും അദ്ദേഹം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha