കുട്ടികളുമായി ബസില്‍ കയറുന്ന സ്ത്രീകള്‍ക്ക് സീറ്റ് സംവരണം

കുട്ടികളുമായി ബസില്‍ കയറുന്ന സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ചെയ്ത കാര്യം ബസില്‍ പ്രത്യേകം രേഖപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം. സീറ്റുകള്‍ അവര്‍ക്കായി നീക്കി വയ്ക്കണമെന്ന് വ്യക്തമാക്കി ഗതാഗത കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അംഗം കെ നസീര്‍ നിര്‍ദേശിച്ചു. സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും വയോധികര്‍ക്കും ബസുകളില്‍ സീറ്റ് സംവരണം ചെയ്തിട്ടുണ്ടെങ്കിലും കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഈ സൗകര്യം ലഭിക്കുന്നില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ച നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha