കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പ്രതികളായ ക്ഷേത്രഭാരവാഹികള്‍ കീഴടങ്ങി

കൊല്ലം പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പ്രതികളായ ദേവസ്വം ഭാരവാഹികള്‍ കീഴടങ്ങി. െ്രെകംബ്രാഞ്ചിന് മുന്നില്‍ രാത്രി 11ഓടെയാണ് അഞ്ചംഗസംഘം കീഴടങ്ങിയത്. പ്രസിഡന്റ് പി.എസ്. ജയലാല്‍, സെക്രട്ടറി ജെ.കൃഷ്ണന്‍കുട്ടിപിള്ള, ട്രഷറര്‍ പ്രസാദ്, അംഗങ്ങളായ രവീന്ദ്രന്‍പിള്ള, രാജേന്ദ്രന്‍ എന്നിവര്‍ കീഴടങ്ങിയെന്നാണ് വിവരം. ഇവരെ കൊല്ലം െ്രെകംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റി.
ദേവസ്വം ഭാരവാഹികളില്‍ ഒരാളുടെ മകനെയും മറ്റൊരാളുടെ മരുമകനെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കീഴടങ്ങലെന്ന് കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha