ഇവര്‍ക്കു തുണയായി സര്‍ക്കാര്‍; വെടിക്കെട്ട് ദുരന്തത്തില്‍ അച്ഛനെയും അമ്മയേയും നഷ്ടപ്പെട്ട കൃഷ്ണയുടെയും കിഷോറിന്റെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തില്‍ അച്ഛനെയും അമ്മയേയും നഷ്ടപ്പെട്ട കൃഷ്ണയുടെയും കിഷോറിന്റേയും സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടികളെ സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ഇന്നു മന്ത്രിസഭായോഗം പരിഗണിക്കും.
പരവൂര്‍ പെരുവിളയില്‍ ബെന്‍സി(44)യുടെയും ബേബി ഗിരിജ(41)യുടെയും മക്കളാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണയും ഏഴാം ക്ലാസില്‍ പഠിക്കുന്ന കിഷോറും. മാതാപിതാക്കള്‍ ദുരന്തത്തിനു കീഴടങ്ങിയപ്പോള്‍ മക്കളായ ഇവര്‍ തലനാരിഴയുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.
ബെന്‍സിയും ബേബി ഗിരിജയും ഉത്സവ സ്ഥലത്ത് ഉന്തുവണ്ടിയില്‍ ചായക്കച്ചവടം നടത്തി കൊണ്ടിരുന്നപ്പോഴാണ് വെടിക്കെട്ട് ഇവരുടെ ജീവന്‍ അപഹരിച്ചത്. അവിടെ ഉണ്ടായിരുന്ന മക്കളെ ബന്ധുവിന്റെ വീട്ടിലേക്കു പറഞ്ഞയച്ച് ഏതാനും മിനിറ്റു കഴിഞ്ഞപ്പോഴാണു ദുരന്തസ്‌ഫോടനം. പകല്‍ ഉന്തുവണ്ടിയില്‍ വീടുകള്‍തോറും പച്ചക്കറി വില്‍ക്കുകയും വൈകിട്ടു പരവൂര്‍ അശോക് തിയറ്റര്‍ ജംക്ഷനില്‍ ഉന്തുവണ്ടിയില്‍ ചായക്കച്ചവടം നടത്തുകയുമായിരുന്നു ബെന്‍സി.
തൊഴിലുറപ്പു ജോലിക്കു പോകുന്ന ബേബി ഗിരിജയും ചായക്കച്ചവടത്തിനു സഹായിയായി ബെന്‍സിയോടൊപ്പം ചേരും. ഉത്സവം പ്രമാണിച്ചാണു കച്ചവടം ക്ഷേത്രമൈതാനത്തേക്കു മാറ്റിയത്. നഗരസഭയില്‍ നിന്ന് അനുവദിച്ച വീടിന്റെ പണിപോലും പൂര്‍ത്തിയായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha