കൊല്ലത്തെ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയിലെ വെടിവഴിപാടിന് താത്കാലിക നിരോധനം

കൊല്ലം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയിലെ വെടിവഴിപാടിന് താത്കാലിക നിരോധനം. പത്തനംതിട്ട ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശബരിമലയില്‍ വെടിവഴിപാട് നടത്തുന്നത് അപകടകരമായ സാഹചര്യത്തിലാണ് ജില്ലാ പോലീസ് അറിയിച്ചിരുന്നു. ശബരിമലയില്‍ വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് കാലാവധി അവസാനിച്ചുവെന്നും ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വെടിമരുന്ന് സൂക്ഷിക്കുന്ന കെട്ടിടത്തിന് സമീപത്താണ് കൊപ്രാപുരയെന്നും ഇതിന് സമീപം മാലിന്യം കത്തിക്കാറുണ്ടെന്നും ഇതെല്ലാം അപകടം വിളിച്ചുവരുത്തുമെന്നും പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha