ജോണി നെല്ലൂര്‍ യുഡിഎഫ് സെക്രട്ടറി, രാജിവച്ച ഔഷധി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കും

ജോണി നെല്ലൂര്‍ രാജി പിന്‍വലിക്കുന്നു. അദ്ദേഹത്തെ യുഡിഎഫ് സെക്രട്ടറിയായി നിയമിക്കും. രാജിവച്ച ഔഷധി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കും. ഇന്നലെ കെ.എം. മാണി എംഎല്‍എയുടെ വീട്ടില്‍ ജോണി നെല്ലൂരും കൂടി പങ്കെടുത്ത യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ജെഎസ്എസ് നേതാവ് രാജന്‍ ബാബുവായിരുന്നു ഇതുവരെ യുഡിഎഫ് സെക്രട്ടറി. അങ്കമാലി സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ യു!ഡിഎഫുമായി ഇടഞ്ഞ ജോണി നെല്ലൂര്‍ യുഡിഎഫ് വിടാന്‍ തീരുമാനിച്ചിരുന്നു. മാത്രമല്ല, പൊതുപ്രവര്‍ത്തനത്തിന് വിരാമമിടുകയാണെന്ന് കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിലൂടെയും അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ. മാണി എംപി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
'ജോണി നെല്ലൂരിന് നല്‍കേണ്ട പരിഗണന കൊടുക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണ മത്സരിച്ച അങ്കമാലി സീറ്റ് നല്‍കുന്നതു സംബന്ധിച്ച് ഞാനും വി.എം. സുധീരനും രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ സീറ്റ് നല്‍കാന്‍ സാധിച്ചില്ല. ഇതില്‍ ദുഃഖമുണ്ട്. ജോണി നെല്ലൂരിനോട് നീതി പുലര്‍ത്താന്‍ കഴിയാതിരുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജോണിയുടെ പ്രവര്‍ത്തനം അനിവാര്യമാണ്. അടുത്ത യുഡിഎഫ് യോഗത്തില്‍ സെക്രട്ടറി സ്ഥാനം നല്‍കാനുള്ള തീരുമാനം അംഗീകരിക്കും' മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നീതി കാണിക്കാന്‍ യുഡിഎഫിനു കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രിക്കു ബോധ്യമായതായി ജോണി നെല്ലൂര്‍ പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച അങ്കമാലി സീറ്റ് ലഭിക്കില്ലെന്ന് അറിഞ്ഞപ്പോള്‍ ഏറെ വേദന തോന്നി. കടുത്ത അവഗണന നേരിട്ടപ്പോഴാണ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഉള്‍പ്പെടെയുള്ളവയെല്ലാം രാജിവച്ചത്.
രാജിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും പി.പി. തങ്കച്ചനുമെല്ലാം ബന്ധപ്പെട്ടിരുന്നു. ഇവരുടെയെല്ലാം നിര്‍ബന്ധത്തിനു വഴങ്ങി, പ്രഖ്യാപിച്ച രാജികളെല്ലാം പിന്‍വലിക്കുകയാണ്. യുഡിഎഫിന്റെ തുടര്‍ ഭരണത്തിനായി സജീവമായി പ്രവര്‍ത്തിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കെ.എം. മാണിയുടെ തിരഞ്ഞെടുപ്പു സമ്മേളനത്തില്‍ പങ്കെടുക്കുകയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നടത്തുകയും ചെയ്ത ജോണി നെല്ലൂര്‍ ബിഷപ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha