സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിച്ചേക്കും

സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിച്ചേക്കും. പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മേഖലാതല സമിതിയെ നിയോഗിച്ചു. തുടര്‍ന്ന് സംസ്ഥാനതല സമിതി 20 ദിവസത്തിനകം ഇത് പരിശോധിച്ച് അനുവദിക്കേണ്ട സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കും.
ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച പരാതിയില്‍ നേരത്തെ ഹൈക്കോടതി ഇടപെട്ടിരുന്നു. കോടതിയുത്തരവിനെത്തുടര്‍ന്നാണ് കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കാന്‍ നീക്കം നടക്കുന്നത്.പല സ്‌കൂളുകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ തൊട്ടടുത്ത സ്‌കൂളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത് വലിയ സാമ്പത്തിക ഭാരത്തിന് ഇടയാക്കുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാണിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha