ഐശ്വര്യത്തിലേക്ക് കണ്ണ് തുറക്കാനൊരുങ്ങി കേരളം

കണി നിറവാണ്. വിഷു പുലര്‍ച്ചെ കണിയിലേക്കു കണ്‍തുറക്കുമ്പോള്‍ മനസ് നിറയണം. ആ കണി നിറവാണു വര്‍ഷം മുഴുവന്‍ ഐശ്വര്യമായി പൊലിക്കുക എന്നാണു സങ്കല്‍പം. അതിനൊപ്പമാണ് ഐശ്വര്യദായകമായ വിഷുക്കൈനീട്ടവും. നാളെ വിഷുപ്പുലരിയില്‍ കണ്ടുണരാനുള്ള കണിയൊരുക്കലിലാണ് ഈ രാത്രിയില്‍ നാട്. ഇന്നു രാത്രി കണിയൊരുക്കിയ ശേഷമാണ് ഉറക്കം. നാളെ സൂര്യോദയത്തിനു മുന്‍പാണു കണി കാണേണ്ടത്.
വിഷുദിനത്തില്‍ സൂര്യോദയത്തിനു മുന്‍പേയാണു കണി കാണേണ്ടത്. നിലവിളക്കു തെളിച്ച് അതിന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങുന്ന കണിവേണം ദര്‍ശിക്കാന്‍. വിളക്കില്‍ അഞ്ചു തിരിയിട്ട ഭദ്രദീപമാണുത്തമം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണില്‍ത്തൊട്ട ശേഷമാവണം കണികാണേണ്ടതെന്നാണു സങ്കല്‍പം. കണികണ്ടു തൊഴുത ശേഷം ഓട്ടുരുളിയുടെ വക്കു പിടിച്ചു കണി പൂര്‍ണമായും കാണണമെന്നാണ്. ഓട്ടുരുളിയിലെ കണി പ്രപഞ്ച പ്രതീകമാണ്. അതുനല്‍കുന്ന ഊര്‍ജം ശരീരത്തിലേക്കു പ്രവഹിക്കാനാണിത്. ഇതിനു ശേഷമാണു കുടുംബത്തിലെ മുതിര്‍ന്നവര്‍ കൈനീട്ടം നല്‍കുക.
ഇത്തരത്തില്‍ പരമ്പരാഗത സങ്കല്‍പമനുസരിച്ചുള്ള സാധന സാമഗ്രികളെല്ലാം ഒരുക്കിയുള്ള കണി എല്ലാവര്‍ക്കും സാധ്യമാവണമെന്നില്ല. കഴിയാവുന്ന വിധം മനസു നിറയ്ക്കുന്ന രീതിയില്‍ കണിയൊരുക്കുക എന്നതാണു പ്രധാനം. നിലവിളക്കിന്റെ നിറവെളിച്ചവും കൊന്നപ്പൂവിന്റെ മനോഹാരിതയും മാത്രം സമ്മാനിക്കുന്ന കണിപോലും വിശിഷ്ടം തന്നെ. മതവിശ്വാസ സങ്കല്‍പങ്ങള്‍ക്കപ്പുറം യുക്തം പോലെ എല്ലാവര്‍ക്കും മനസു നിറയ്ക്കുന്ന കണിയൊരുക്കി വിഷുവിനെ വരവേല്‍ക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha