വെടിക്കെട്ട് ദുരന്തം: ക്ഷേത്ര സെക്രട്ടറി ഒന്നാം പ്രതി; മറ്റ് ഭാരവാഹികളും പ്രതികള്‍

ഒളിവിലായിരുന്നവര്‍ കീഴടങ്ങുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്ര സെക്രട്ടറി കൃഷ്ണന്‍കുട്ടി പിള്ളയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ക്ഷേത്ര പ്രസിഡന്റ് ജയലാല്‍ രണ്ടാം പ്രതിയാണ്. കീഴടങ്ങിയ ഏഴ് ക്ഷേത്ര ഭാരവാഹികളും കേസില്‍ പ്രതിയാണ്. സെക്രട്ടറിക്കും പ്രസിഡന്റിനും പുറമെ ഖജാന്‍ജി പ്രസാദ്, സോമസുന്ദരന്‍ പിള്ള, രവീന്ദ്രന്‍ പിള്ള, മുരുകേശന്‍ എന്നിവരാണ് മറ്റ് ക്ഷേത്രം ഭാരവാഹികള്‍. ഇവരെ വൈകിട്ട് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
മത്സരകമ്പം ആസൂത്രണം ചെയ്തത് ഇവരാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായാണ് ക്ഷേത്രം ഭാരവാഹികള്‍ െ്രെകംബ്രാഞ്ചിന് മുന്‍പാകെ കീഴടങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടമുണ്ടായത്. പകുതി കത്തിയ അമിട്ട് കമ്പപ്പുരയിലേക്ക് വീണ് തീ പടരുകയായിരുന്നു. തുടര്‍ന്ന് കമ്പപ്പുരയും സമീപത്തുള്ള ദേവസ്വം ബോര്‍ഡ് കെട്ടിടവും പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ 112 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
അതിനിടെ പരവൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് കോടതി നടപടി.
അതേ സമയം വെടിക്കെട്ടപകടത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ക്കെതിരെ പല ആരോപണങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്ന വാദവുമായി ഒരുവിഭാഗം രംഗത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha