ബിജു രമേശിന്റെ കെട്ടിടം പൊളിക്കുന്നതിന് സുപ്രീംകോടതി സ്‌റ്റേ

ബിജു രമേശിന്റെ രാജധാനി ബില്‍ഡിംഗ് പൊളിക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ചൊവ്വാഴ്ച വരെയാണ് സ്‌റ്റേ. വെള്ളക്കെട്ട് നേരിടുന്നതിന് കെട്ടിടം പൊളിച്ച് നീക്കേണ്ടത് അനിവാര്യമാണോയെന്ന് സര്‍ക്കാര്‍ അറിയിക്കണം. ചെന്നൈ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ നടപടികളില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കോടതി അറിയിച്ചു.
ബിജു രമേശിന്റെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലെ രാജാധാനി കെട്ടിട സമുച്ചയത്തിന്റെ ഭാഗങ്ങളാണ് പൊളിക്കേണ്ടത്. കെട്ടിടം സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണ് കെട്ടിടം പരിശോധിക്കാന്‍ ഉത്തരവിട്ടത്.
തെക്കനംകര കനാല്‍ കയ്യേറിയാണ് കെട്ടിടം നിര്‍മ്മിച്ചത്. 2005 ലെ ദുരന്തനിവാരണ നിയമം അനുസരിച്ച് കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നേരത്തെ തിരുവനന്തപുരം എഡിഎം ഉത്തരവിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബിജു രമേശിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്തു കൊണ്ട് ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചു. പാളിച്ചകള്‍ നിറഞ്ഞ നോട്ടീസ് സര്‍ക്കാര്‍ പിന്‍വലിക്കുകയും പിന്നീട് മറ്റൊരു നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ബിജു രമേശിന് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി തീരും മുമ്പ് വീണ്ടും ഇത് കോടതിയിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























