വെടി്‌ക്കെട്ട് ദുരന്തം; എഡിഎംനെ ചോദ്യം ചെയ്യും, വാക്കാല്‍ അനുമതി നല്‍കിയെന്ന് സൂചന

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എഡിഎം) ഷാനവാസിനെ ചോദ്യം ചെയ്യും. വെടിക്കെട്ടിന് എഡിഎം വാക്കാല്‍ അനുമതി നല്‍കിയെന്ന് സൂചന. കൊച്ചിയിലായിരുന്ന എഡിഎം ഫോണിലൂടെ അനുമതി നല്‍കിയിരുന്നുവെന്നാണ് വിവരം. തിങ്കളാഴ്ച ഓഫീസിലെത്തി കഴിഞ്ഞാല്‍ മുന്‍ തീയതിയില്‍ രേഖാമൂലം അനുമതി നല്‍കാമെന്നും പറഞ്ഞു. എഡിഎമ്മിന്റെ ഫോണ്‍ രേഖകള്‍ െ്രെകംബ്രാഞ്ച് പരിശോധിക്കും.
വെടിക്കെട്ട് ദുരന്തമുണ്ടായതിനു പിന്നാലെ തന്നെ അധികൃതര്‍ വാക്കാല്‍ അനുമതി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പൊലീസിന്റെ വീഴ്ചയാണ് ദുരന്തത്തിനു പിന്നിലെന്ന നിലപാടാണ് ജില്ലാ കലക്ടര്‍ എ.ഷൈനാമോളുടേത്. വെടിക്കെട്ടപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കലക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഞായറാഴ്ചയുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഇതുവരെ 113 പേരാണ് മരിച്ചത്. നിരവധിപ്പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. അമിട്ട് പൊട്ടിത്തെറിച്ച് കമ്പപ്പുരയില്‍ വീണാണ് സ്‌ഫോടനമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha