സമ്പൂര്‍ണ വെടിക്കെട്ട് നിരോധനം വേണം: ഡിജിപി സെന്‍കുമാര്‍

വെടിക്കെട്ടുകള്‍ സമ്പൂര്‍ണമായി നിരോധിക്കണമെന്ന് പൊലീസ്. നിയന്ത്രണങ്ങള്‍ ഫലപ്രദമാകില്ലെന്നും നടപ്പില്‍ വരുത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടാകുമെന്നും ഡിജിപി: ടിപി സെന്‍കുമാര്‍ അഡ്വക്കറ്റ് ജനറലിനെ നിലപാട് അറിയിച്ചു. വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാലും പരിപൂര്‍ണ്ണ സുരക്ഷ ഒരുക്കാന്‍ കഴിയണമെങ്കില്‍ പൂര്‍ണമായ നിരോധനമാണ് പ്രായോഗിക നിലപാടെന്ന് ഡിജിപിയുടെ വാദം
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം പൊലീസ് മേധാവി രേഖാമൂലം എജിയെ അറിയിച്ചത്. പള്ളികളിലും ക്ഷേത്രങ്ങളിലുമായി ഏതാണ്ട് മൂവായിരത്തോളം കേന്ദ്രങ്ങളില്‍ വലിയ വെടിക്കെട്ടുകള്‍ നടക്കുന്നുണ്ട്. ഇവിടെയെല്ലാം ഉപയോഗിക്കുന്ന വെടിക്കോപ്പുകളുടെ അളവ് പരിശോധിച്ച് കണ്ടെത്തുക ദുഷ്‌കരമാണ്.
നിരോധിത രാസവസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താനും പൊലീസിന് പരിമിതികളുണ്ടെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്ത് അറിയിക്കുകയാണ് വേണ്ടതെന്നാണ് എജിയുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha