വയനാട്ടില്‍ മൂന്നു കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം പിതാവ് ആത്മഹത്യ ചെയ്തു

വയനാട്ടില്‍ മൂന്നു കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. വയനാട് അമ്പല വയല്‍ മഞ്ഞപ്പാറയിലാണ് സംഭവം. മഞ്ഞപ്പാറ പുതുക്കാട് സ്വദേശി റെജിയാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് ഗുരുതരാവസ്്ഥയിലായ മൂന്ന് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ,പ്രവേശിപ്പിച്ചു.
വീടിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ അവശനിലയിലായ റെജിയെയും മക്കളെയും കണ്ടെത്തുകയായിരുന്നു. നാട്ടുകാരെ കണ്ടയുടന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ച റെജി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യയും ഇളയ മകനും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha