ചരിത്രാന്ത്യം, പ്രേക്ഷകര്‍ കണ്ടു കൊണ്ടിരിക്കെ ഈ ചാനല്‍ സംപ്രേഷണം അവസാനിപ്പിച്ചു

പ്രമുഖ വാര്‍ത്ത ചാനലായ അല്‍ ജസീറ അമേരിക്ക തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതും പ്രേക്ഷകര്‍ ചാനല്‍ തത്സമയം കണ്ടുകൊണ്ടിരിക്കെത്തന്നെ. എന്നാല്‍ ഏപ്രിലില്‍ ചാനല്‍ അടച്ചുപൂട്ടുമെന്ന് വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നതിനാല്‍ ്രേപക്ഷകര്‍ അത്രകണ്ടങ്ങു ഞെട്ടിയില്ല. മൂന്ന് മണിക്കൂര്‍ ലൈവ് പരിപാടിക്കു ശേഷമാണ് ചാനല്‍ പ്രേക്ഷകരോടു നന്ദി പറഞ്ഞുകൊണ്ട് തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
2013ലാണ് ഖത്തര്‍ ആസ്ഥാനമായുള്ള ചാനല്‍ അമേരിക്കയിലും പ്രവര്‍ത്തനം ആരംഭിച്ചത്. മാധ്യമ രംഗത്തെ സാമ്പത്തിക അസ്ഥിരതയാണ് ഇതിനു നിമിത്തമായതെന്ന് അവര്‍ പറഞ്ഞു. ബിസിനസ് തകര്‍ച്ചയും ആഭ്യന്തര വിവാദങ്ങളും രൂക്ഷമായതിനെ തുടര്‍ന്ന് മുതിര്‍ന്ന പല എക്‌സിക്യൂട്ടീവുകളും ചാനല്‍ വിട്ടിരുന്നു. അമേരിക്കയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വിപുലപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അല്‍ ജസീറ വ്യക്തമാക്കി. ഉന്നത പദവിയിലുള്ള പല ജീവനക്കാരും പടിയിറങ്ങിയതിനു പുറമേ ഒരു മുന്‍ ജീവനക്കാരന്‍ നല്‍കിയ കേസും കഴിഞ്ഞ വര്‍ഷം ന്യൂസ് ചാനലിന് ആഘാതമായി. സീനിയര്‍ എക്‌സിക്യൂട്ടീവ് തലത്തിലുള്ള ഒരാള്‍ വനിതകളോട് ശത്രുതാ മനോഭാവത്തോടെ പെരുമാറിയിരുന്നുവെന്നും, ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നുവെന്നുമാണ് കേസില്‍ ആരോപിക്കുന്നത്.
കായിക രംഗത്തെ ഉത്തേജക മരുന്ന് വിവാവുമായി ബന്ധപ്പെട്ട് അല്‍ ജസീറ അമേരിക്ക തയാറാക്കിയ ഡോക്കുമെന്ററിക്കെതിരേ രണ്ട് മേജര്‍ ലീഗ് ബാസ്‌കറ്റ്‌ബോള്‍ താരങ്ങള്‍ ഈ മാസം നല്‍കിയ മാനനഷ്ടക്കേസ് ചാനലിന് മറ്റൊരു തിരിച്ചടിയായി. വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും പത്രപ്രവര്‍ത്തന മികവിന് അല്‍ ജസീറ അമേരിക്ക പ്രശംസ നേടിയിരുന്നു. ചാനലിന്റെ അറബിക് ഭാഷയിലുള്ള സഹോദര സ്ഥാപനം മുമ്പ് പുലര്‍ത്തിയിരുന്ന അമേരിക്കന്‍ വിരുദ്ധ മനോഭാവത്തെ തുടര്‍ന്ന് അമേരിക്കയില്‍ വ്യാപക ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്ക് ഉണ്ടാക്കാന്‍ കഴിയാതെ പോയത് ചാനലിന്റെ പ്രധാന പോരായ്മയായിരുന്നു. നിലനില്‍പിന് പാടുപെട്ടു കൊണ്ടിരുന്ന അല്‍ ഗോറിന്റെ ചാനല്‍ കറന്റ് ടിവി 500 മില്യണ്‍ ഡോളറിനു വാങ്ങിയാണ് അല്‍ ജസീറ ചാനല്‍ അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha