മലപ്പുറം രണ്ടത്താണിയില് പാചകവാതക ടാങ്കര് നിയന്ത്രണം വിട്ട് മറിഞ്ഞു

മലപ്പുറം രണ്ടത്താണിയില് പാചകവാതക ടാങ്കര് നിയന്ത്രണം വിട്ട് മറിഞ്ഞു. തൃശ്ശൂര്‍ കോഴിക്കോട് ദേശീയപാതയിലാണ് സംഭവം. നിയന്ത്രണം വിട്ട ടാങ്കര്‍ സമീപത്തെ വ്യാപാരി വ്യവസായി ഓഫീസിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. വാതകചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക വിവരം.അപകടം നടന്നതിന് സമീപത്തെ 200 മീറ്റര്‍ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ടാങ്കര്‍ നിക്കം ചെയ്യാനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം നടന്നത്. പാചക വാതക ചോര്‍ച്ചയുണ്ടെന്ന പ്രാഥമിക നിഗമനത്തില്‍ സംഭവ സ്ഥലത്ത് മൊബൈല്‍ ഫോണുകല്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ ഭാഗത്തു നിന്നുള്ള പ്രാഥമിക നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha