മെത്രാപ്പൊലീത്തമാര്‍ക്ക് സ്വകാര്യ സമ്പാദ്യം പാടില്ലെന്നും സ്വത്ത് സഭയ്ക്ക് കൈമാറണമെന്നും പാത്രിയര്‍ക്കീസ് ബാവ

സ്വകാര്യ സമ്പാദ്യങ്ങള്‍ മെത്രാപ്പൊലീത്തമാര്‍ക്ക് പാടില്ലെന്നും സ്വത്ത് സഭയ്ക്ക് കൈമാറണമെന്നും സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് അയച്ച കത്തിലാണ് പാത്രിയര്‍ക്കീസ് ബാവ നിലപാട് അറിയിച്ചത്.
സഭയുടെ കീഴിലുള്ള സ്‌കൂളുകള്‍ അടക്കമുള്ള പൊതുസ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ പലതും മെത്രാപ്പോലീത്തമാരുടെയും അവരുടെ കുടുംബാഗങ്ങളുടെയും സ്വകാര്യ ട്രസ്റ്റുകളുടെയും ഉടമസ്ഥതയിലാണ്. സഭയുടെ നിയമാവലിക്ക് അനുസൃതമായി വേണം എല്ലാവരും പ്രവര്‍ത്തിക്കാന്‍. വസ്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുകയും വേണമെന്നും ദമാസ്‌കസില്‍ നിന്ന് കത്തില്‍ പാത്രിയാക്കിസ് ബാവ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha