നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് 19 വരെ അവസരം

നിയമസഭാതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ ഏപ്രില്‍ 19 വരെയാണ് അവസരം ലഭിക്കും. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റ് വഴി യാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 19ന് രാത്രി 12 വരെ അപേക്ഷ സമര്‍പ്പിക്കുന്നവരെ മാത്രമേ വോട്ടര്‍പട്ടികയില്‍ ഉണ്ടാകൂ. വേേു://ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പുതുതായി പട്ടികയില്‍ പേര് ചേര്‍ത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഈ മാസം അവസാനത്തോടെ വിതരണം ചെയ്യും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയാകും വിതരണം നടത്തുന്നത്.
പുതുതായി പട്ടികയില്‍ ചേര്‍ത്തവരുടെ പേരും ഫോണ്‍നമ്പരും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ ലഭിക്കും.തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം ഉണ്ടെങ്കിലും വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ വോട്ട് ചെയ്യാനാകില്ല. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും വോട്ടര്‍പട്ടിക പരിശോധിക്കാന്‍ സംവിധാനമുണ്ട്. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലെ സേര്‍ച്ച് സംവിധാനം ഉപയോഗിച്ച് പട്ടികയില്‍ പേരുണ്ടോയെന്നും ബൂത്ത് ഏതെന്നും പരിശോധിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha