മുകേഷിനെതിരെ ആദ്യഭാര്യ സരിത യുഡിഎഫിനും വേണ്ടി പ്രചാരണത്തിനിറങ്ങും

മുകേഷിനുള്ള പണി പാളയത്തില്‍ ഒരുക്കി യുഡിഎഫ്. മുന്‍ഭാര്യ സരിതയെ രംഗത്തിറക്കി മുകേഷിനെ തറപറ്റിക്കാനാണ് ശ്രമം. സിപിഎം സ്ഥാനാര്‍ത്ഥി മുകേഷിന് വേണ്ടി സിനിമാതാരങ്ങളുള്‍പ്പെടെ വന്‍നിര പ്രചാരണങ്ങള്‍ക്കായി ഇറങ്ങാന്‍ തയ്യാറെടുക്കവ്വേ മുകേഷിനെ നേരിടാന്‍ മുന്‍ഭാര്യ സരിതയെ ഇറക്കാന്‍ യുഡിഎഫ് നീക്കം.
മുകേഷിനെതിരെ മണ്ഡലത്തില്‍ പ്രസംഗിക്കുന്നതിനോടൊപ്പം കുടുംബയോഗങ്ങളില്‍കൂടി സരിതയെ പങ്കെടുപ്പിക്കാനാണ് യു.ഡി.എഫ്. നീക്കം.
മുകേഷിനോടൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഭാര്യ മേതില്‍ ദേവിക വരുന്നുണ്ടെന്നും വാര്‍ത്തയുണ്ട്.. സ്വാഭാവികമായും ചലച്ചിത്രരംഗത്തുനിന്നും ഇടതുപക്ഷ അനുഭാവമുള്ളവരും സുഹൃത്തുക്കളും മുകേഷിനായി രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഇന്നസെന്റിന്റെ കാര്യത്തില്‍ വിജയിച്ച ഈ തന്ത്രം നേരിടാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് യുഡിഎഫ്ശ്രമം.
സരിതയുമായി അടുപ്പമുള്ള നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവും തമിഴ് മലയാള സിനിമകളില്‍ സജീവമായിരുന്ന കോണ്‍ഗ്രസുമായി അടുപ്പമുള്ള ചില നടികളുമാണ് സരിതയെ മുകേഷിനെതിരെ കൊണ്ടുവരുന്നതിനു ശ്രമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha