സര്‍ബത്തില്‍ കലക്കുന്നത് മീന്‍ വെള്ളമെന്ന് റിപ്പോര്‍ട്ട്

കത്തുന്ന വേനല്‍ച്ചൂടില്‍ ദാഹമകറ്റാന്‍ വഴിയോരങ്ങളിലെ സര്‍ബ്ബത്ത് കടകളെ ആശ്രയിക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സര്‍ബത്തുകളില്‍ ഉപയോഗിക്കുന്ന ഐസ് വെളളം മീന്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്നതാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ആരോഗ്യ വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായി ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ഈ കണ്ടെത്തല്‍. വേണ്ടത്ര ശുചിത്വമില്ലാത്ത വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ നിന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇത്തരത്തിലുള്ള ഐസ് ശേഖരം പിടിച്ചെടുത്തത്. ഒരു ഐസ് പെട്ടിയുമായി മാത്രമാണു പലരും കച്ചവടത്തിനിറങ്ങിയിരുന്നത്.
ക്യൂബ് ഐസുകളാണു കുടിവെള്ളത്തില്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ പലേടത്തും പെട്ടിയില്‍ പൊട്ടിച്ചിട്ട ഐസ് കട്ടകളാണ് ഉപയോഗിക്കുന്നത്. കൂടാതെ ഫ്രെഷ് ജ്യൂസെന്ന പേരില്‍ എസെന്‍സ് ചേര്‍ത്ത പാനീയങ്ങളും വില്‍ക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇതിനു കാലാവധി തീയതികള്‍ രേഖപ്പെടുത്തിയിട്ടുമില്ല. തണ്ണിമത്തന്‍ ജ്യൂസ് അടക്കമുള്ളതിന്റെ എസെന്‍സ് കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ.കുട്ടപ്പന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി ഒന്‍പതു ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതടക്കമുള്ള സാഹചര്യം കണക്കിലെടുത്താണ് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചതെന്ന് ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ പി.എന്‍.ശ്രീനിവാസന്‍ പറഞ്ഞു.
മാലിപ്പുറത്ത് ഏഴു ഹോട്ടലുകള്‍, അങ്കമാലിയിലും ചേരാനെല്ലൂരിലും ഓരോ ഹോട്ടലുകള്‍ എന്നിവയാണ് അടപ്പിച്ചത്. ജില്ലയില്‍ 20 സ്‌ക്വാഡുകളാണു പരിശോധന നടത്തിയത്. ജില്ലാ സ്‌ക്വാഡിന് അഡീഷനല്‍ ഡിഎംഒ ഡോ. ബാലഗംഗാധരന്‍, ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ പി.എന്‍.ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ റിപ്പോര്‍ട്ടിങ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഡിഎംഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha