സുരക്ഷാ മാനദണ്ഡങ്ങളും കോടതി നിര്‍ദേശങ്ങളും പാലിച്ച് തൃശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി

സുരക്ഷാ മാനദണ്ഡങ്ങളും കോടതി നിര്‍ദേശങ്ങളും പാലിച്ച് തൃശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി. പതിവുപോലെ ആനയെഴുന്നെള്ളത്ത് പൂരത്തിനുണ്ടാകും. എഴുന്നെള്ളത്തിനുള്ള മാനദണ്ഡവും നടപ്പാക്കും. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണം. ആഘോഷങ്ങള്‍ക്കൊപ്പം സുരക്ഷയും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരം നടത്തിപ്പിലെ ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങള്‍ പരവൂര്‍ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ നല്‍കി. പൂരം നടത്തിപ്പു സംബന്ധിച്ച ആശങ്കകള്‍ മാറിയതായും ദേവസ്വങ്ങള്‍ അറിയിച്ചു.
തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഉപാധികളോടെ ഇളവനുവദിച്ചിരുന്നു. പൂരം തൃശൂരിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഉപാധികളോടെ പൂരം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. വെടിക്കെട്ടിന് നിരോധിത വെടിമരുന്നുകള്‍ അനുവദിക്കില്ല. ശബ്ദനിയന്ത്രണം പാലിക്കുന്നുവെന്ന കാര്യം കര്‍ശനമായി ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 2007ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികള്‍ അനുസരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha