ഇനി പിടിവീഴും

തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങളുണ്ടാക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിക്ക്. കൊല്ലം ജില്ലാ കളക്ടര്‍ക്കും ആന എഴുന്നള്ളിപ്പിനെതിരെ ഉത്തരവിറക്കിയ മുഖ്യവനപാലകനും പണികിട്ടും. ബന്ധപ്പെട്ട മന്ത്രിമാരെ കാണിക്കാതെ യാതൊരു ഉത്തരവും ഉദേ്യാഗസ്ഥര്‍ പുറത്തിറക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
തൃശൂര്‍ പൂരത്തെ പ്രതിസന്ധിയിലാക്കിയതായിരുന്നു വനംവകുപ്പിന്റെ ഉത്തരവ്. രാവിലെ 10 മുതല്‍ 5 വരെ ആനകളെ എഴുന്നള്ളിക്കരുതെന്നാണ് ഉദേ്യാഗസ്ഥര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കിയാണ് വനംവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഉത്തരവ് മന്ത്രിയേയോ സര്‍ക്കാരിനെയോ കാണിച്ചിരുന്നില്ല.
പരവൂര്‍ വെടിക്കെട്ടില്‍ കുറ്റക്കാര്‍ ജില്ലാഭരണകൂടമാണെന്നാണ് ഡിജിപിയുടെ നിലപാട്. കൊല്ലം എസ്.പി. ക്കെതിരെ നടപടി വേണമെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിലപാട് ഡിജിപി റ്റി.പി. സെന്‍കുമാര്‍ തള്ളി. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് ഡിജിപി. യുടെ നിലപാട്. ജില്ലാ കളക്ടറുടെ നിലപാട് വിവേചനപരമാണെന്നും സെന്‍കുമാര്‍ പറയുന്നു. അവര്‍ പോലീസിന് ഉത്തരവൊന്നും നല്‍കിയില്ല. ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കില്‍ പരസ്യം നല്‍കണമായിരുന്നു.
ഉദേ്യാഗസ്ഥര്‍ തമ്മിലടിക്കുമ്പോള്‍ സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കുകയാണ്. ഉദേ്യാഗസ്ഥര്‍ സ്വന്തം നില മറക്കുകയാണെന്നും മന്ത്രിസഭയില്‍ അഭിപ്രായമുയര്‍ന്നു. സി.പി.എം അനുഭാവികളായ ഉദേ്യാഗസ്ഥര്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയാണെന്നും ചില മന്ത്രിമാര്‍ പറയുന്നു. ഒരു പരിധിവരെ അത് ശരിയാണുതാനും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha