പ്രത്യുഷയുടെ മരണം കൊലപാതകമാണ്, കാമുകനെതിരെ അന്വേഷണം വേണമെന്ന് നടിയുടെ മാതാവ് ഷോമ ബാനര്‍ജി

പ്രത്യുഷയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി നടിയുടെ മാതാവ് ഷോമ ബാനര്‍ജി രംഗത്ത്. തന്റെ മകള്‍ ആത്മഹത്യ ചെയ്തതാണെന്നു കരുതുന്നില്ല. കാമുകന്‍ രാഹുല്‍ രാജ് അവളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണ്. സംഭവത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് ഷോമ കത്തയച്ചു. ഏപ്രില്‍ 13 നാണ് ഷോമ ബാനര്‍ജി മുഖ്യമന്ത്രിക്ക് കത്തയച്ചത്. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രി രഞ്ജിത് പട്ടീലിനും മുംബൈ പൊലീസ് കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍ എന്നിവര്‍ക്കും ഷോമ കത്തയച്ചിട്ടുണ്ട്.
തന്റെ മകള്‍ രാഹുലിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. എന്നാല്‍ അവന്‍ തന്റെ മകളെ കൊലപ്പെടുത്തി. പ്രത്യുഷയെപ്പോലെ നിരവധി പെണ്‍കുട്ടികള്‍ രാഹുലിന്റെ ചതിക്കുഴിയില്‍ വീണിട്ടുണ്ടെന്നും ഷോമ പറയുന്നു. പ്രത്യുക്ഷ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് ഉത്തരവാദി രാഹുല്‍ മാത്രമാണ്. അയാള്‍ തന്നെയും കേസിലെ സാക്ഷികളേയും പലപ്പോഴായി മര്‍ദ്ദിച്ചിരുന്നതായും ഷോമ കത്തില്‍ വ്യക്തമാക്കി.പ്രത്യുക്ഷയെ മര്‍ദ്ദിച്ചിരുന്നുവെന്നാരോപിച്ച് രാഹുലിന്റെ മുന്‍ കാമുകി സലോമി ഇന്നലെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ രാഹുലിനേയും പ്രത്യുക്ഷയേയും മര്‍ദ്ദിച്ചുവെന്നായിരുന്നു ഇവര്‍ വെളിപ്പെടുത്തിയത്. രാഹുലിന് പണം നല്‍കിയിരുന്നെന്നും ഇത് തിരിച്ചു ചോദിച്ചപ്പോഴുണ്ടായ തര്‍ക്കം വഴക്കില്‍ കലാശിക്കുകയായിരുന്നുവെന്നും സലോമി പറഞ്ഞിരുന്നു.
ബാലികാവധു എന്ന സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തിലൂടെയാണ് പ്രത്യുഷ ശ്രദ്ധേയയാത്. നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് സ്വന്തം ഫല്‍റ്റില്‍ പ്രത്യുക്ഷയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























