തിരുവല്ലയില്‍ യുഡിഎഫിന് വിമത സ്ഥാനാര്‍ഥി

തിരുവല്ലയില്‍ യുഡിഎഫിന് വിമത സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് (എം) നേതാവായ രാജു പുളിംപളളിയാണ് വിമതന്‍. കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ പിന്തുണയ്ക്കുന്നതായി രാജു പുളിംപളളി പറഞ്ഞു. നിലവിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം. പുതുശേരിയുടെ പ്രവര്‍ത്തനങ്ങളില്‍ ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്നും അദേഹത്തിന് വിജയ സാധ്യതയില്ലെന്നും രാജു പുളിംപളളി പറയുന്നു. ഘടകകക്ഷികളുടെ ആവശ്യപ്രകാരമാണ് താന്‍ മല്‍സര രംഗത്തേക്ക് എത്തുന്നതെന്നും രാജു പുളിംപളളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha