സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്ന് അനുശാന്തി

മനഃസാക്ഷിയെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ നിനോ മാത്യുവും അനുശാന്തിയും കുറ്റക്കാരെന്ന് കോടതി. സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്ന് കൂട്ടു പ്രതി അനുശാന്തിയും കോടതിയോട് അഭ്യര്‍ഥിച്ചു. കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്നിട്ടില്ലെന്നും അനുശാന്തി പറഞ്ഞു. താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് പ്രതി നിനോ മാത്യു കോടതിയില്‍ പറഞ്ഞു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ എല്ലാ കുറ്റങ്ങളും തെളിഞ്ഞു.
ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം അവിക്‌സിനു സമീപം തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫിസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകന്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക (നാല്) എന്നിവരാണു 2014 ഏപ്രില്‍ 16നു വീടിനുള്ളില്‍ അരുംകൊല ചെയ്യപ്പെട്ടത്. ലിജീഷിനും ഗുരുതര വെട്ടേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ തിരുവനന്തപുരം കരമണില്‍ മാഗി നിവാസില്‍ നിനോ മാത്യു (40)വിനെയും ലിജീഷിന്റെ ഭാര്യയും ടെക്‌നോപാര്‍ക്കില്‍ ഇതേ കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന അനുശാന്തി (32)യെയും അന്നുതന്നെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha