അനുനയശ്രമങ്ങളുമായി കോടിയേരി ഗൗരിയമ്മയെ കണ്ടു

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച കെ.ആര്‍ ഗൗരിയമ്മയെ അനുനയിപ്പിക്കാനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് രംഗത്ത്. ആലപ്പുഴയില്‍ ഗൗരിയമ്മയുടെ വീട്ടിലെത്തി കോടിയേരി ചര്‍ച്ചനടത്തി.
മൂന്നു സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഒരു സീറ്റ് പോലും നല്‍കാന്‍ സി.പി.എം തയാറായില്ല. ഇതില്‍ പ്രതിഷേധിച്ച് ആറ് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ജെ.എസ്.എസ്സിന്റെ സംസ്ഥാന സെന്റര്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. വ്യക്തമായ തീരുമാനം പറഞ്ഞില്ലെങ്കിലും മത്സരിക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടിയില്‍ ആലോചിച്ച് മറുപടി അറിയിക്കാമെന്നാണ് ഗൗരിയമ്മ പറഞ്ഞത്. എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കുള്ള അംഗീകാരം ഗൗരിയമ്മയ്ക്കും ലഭിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha